കൊ​ളോ​ണി​ല്‍ ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ഇ​ന്ന് മു​ത​ല്‍
Friday, October 18, 2024 12:25 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
കൊ​ളോ​ണ്‍: ജ​ര്‍​മ​നി​യി​ലെ കൊ​ളോ​ണ്‍ അ​തി​രൂ​പ​ത​യി​ലെ​യും ആ​ഹ​ന്‍, എ​സ​ന്‍ രൂ​പ​ത​യി​ലെ​യും ഇ​ന്ത്യ​ന്‍ കാ​ത്ത​ലി​ക് ക​മ്യൂ​ണി​റ്റി​യു​ടെ കൊ​ളോ​ണി​ലെ സീ​റോ​മ​ല​ബാ​ര്‍ റീ​ത്ത് കൂ​ട്ടാ​യ്മ​യി​ല്‍ ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ഇ​ന്ന് മു​ത​ല്‍ ഞാ​യ​റാ​ഴ്ച വ​രെ ന​ട​ക്കും.

പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോ​ഷ​ക​ന്‍ ഫാ.​സേ​വ്യ​ര്‍ ഖാ​ന്‍ വ​ട്ടാ​യി​ലാ​ണ് ക​ണ്‍​വ​ന്‍​ഷ​നി​ല്‍ വ​ച​ന ചി​ന്ത​ക​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ല്‍ എ​ട്ടു​വ​രെ​യും ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു വ​രെ​യും ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30 മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു വ​രെ​യു​മാ​ണ് പ​രി​പാ​ടി​ക​ള്‍.


കൊ​ളോ​ണ്‍ മ്യൂ​ള്‍​ഹൈ​മി​ലെ തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ലാ​ണ് (Herz Jesu Kirche, Danzierstr.53, 51063 Koeln) പ​രി​പാ​ടി​ക​ള്‍ ന​ട​ക്കു​ന്ന​ത്. ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ച്ച​ഭ​ക്ഷ​ണ​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ക​ണ്‍​വ​ന്‍​ഷ​നി​ലേ​ക്ക് ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ​ള്ളി​ക്ക​മ്മി​റ്റി അ​റി​യി​ച്ചു.