ഇ​ന്ത്യ​ക്കാർക്ക് വൻ അവസരം; വിദഗ്ധ തൊഴിലാളികളെ തേ​ടി ജ​ര്‍​മ​നി
Wednesday, October 23, 2024 11:21 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ബെ​ര്‍​ലി​ന്‍: രാ​ജ്യ​ത്തെ വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​വു പ​രി​ഹ​രി​ക്കാ​നൊ​രു​ങ്ങി ജ​ർ​മ​നി. ഇ​തി​നാ​യി ഇ​ന്ത്യ​ക്കാ​രെ കൂ​ടു​ത​ലാ​യി ജ​ര്‍​മ​നി​യി​ലേ​ക്ക് കു​ടി​യേ​റാ​ന്‍ സ​ഹാ​യി​ക്കു​ന്ന പ്ര​ത്യേ​ക ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ജ​ര്‍​മ​ന്‍ തൊ​ഴി​ല്‍ മ​ന്ത്രി ഹു​ബെ​ര്‍​ട്ട​സ് ഹെ​യ്ല്‍ അ​റി​യി​ച്ചു.

ഇ​ന്ത്യ​യി​ല്‍ നി​ന്ന് വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളെ വ​ലി​യ തോ​തി​ല്‍ റി​ക്രൂ​ട്ട് ചെ​യ്യാ​നും അ​തു​വ​ഴി വ​ർ​ധി​ച്ചു​വ​രു​ന്ന ജ​ര്‍​മ​നി​യി​ലെ നൈ​പു​ണ്യ വി​ട​വ് ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​നു​മാ​ണ് ജ​ർ​മ​നി ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ക്കാ​രു​ടെ കു​ടി​യേ​റ്റം എ​ളു​പ്പ​മാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും. വീ​സ ന​ൽ​കാ​നു​ള്ള ബ്യൂ​റോ​ക്രാ​റ്റി​ക് ത​ട​സ​ങ്ങ​ള്‍ വേ​ഗ​ത്തി​ൽ പ​രി​ഹ​രി​ക്കു​മെ​ന്ന് ഹു​ബെ​ര്‍​ട്ട​സ് ഹെ​യ്ല്‍ അ​റി​യി​ച്ചു. ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​റോ​ടൊ​പ്പ​മാ​ണ് ജ​ർ​മ​ന്‍ തൊ​ഴി​ല്‍ മ​ന്ത്രി കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച​ത്.


1.4 ബി​ല്യ​ൺ ആ​ളു​ക​ള്‍ ഇ​ന്ത്യ​യി​ല്‍ ജീ​വി​ക്കു​ന്നു. പ​ല​രും യു​വാ​ക്ക​ളാ​ണ്, ജ​ർ​മ​നി​ക്ക് ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളെ ആ​വ​ശ്യ​മു​ണ്ടെന്നും ഹെ​യ്ല്‍ പ​റ​ഞ്ഞു. ഇതിന്‍റെ ഭാഗമായി ഹെ​യ്ല്‍ ഇ​ന്ത്യ​ സന്ദർശിക്കാൻ ഒരുങ്ങുകയാണ്.

സം​ഘ​ത്തി​ല്‍ മ​ന്ത്രി​യെ കൂ​ടാ​തെ മ​റ്റു വ​കു​പ്പു മേ​ധാ​വി​ക​ളു​മു​ണ്ട്. ക​ഴി​ഞ്ഞവർഷം നവംബറിൽ മ​ന്ത്രി ഇ​ന്ത്യ​യി​ലെ​ത്തി​യ​പ്പോ​ള്‍ കേ​ര​ള​ത്തി​ലെ​ത്തി നോ​ര്‍​ക്ക​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു.