കെ. ​അ​ശോ​ക് കു​മാ​റി​ന് ജ​പ്പാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​വാ​ർ​ഡ്
Saturday, October 26, 2024 3:18 PM IST
സേ​തു നാ​യ​ര്‍
ചെ​ന്നൈ: ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ജാ​പ്പ​നീ​സ് സ്റ്റ​ഡീ​സ് ഡ​യ​റ​ക്ട​ർ കെ. ​അ​ശോ​ക് കു​മാ​റി​ന്(​തി​രു​വ​ന​ന്ത​പു​രം) ജാ​പ്പ​നീ​സ് വി​ദേ​ശ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ 2024ലെ ​ക​മ്മ​ൻ​ഡേ​ഷ​ൻ അ​വാ​ർ​ഡ് ല​ഭി​ച്ചു.

ഈ ​മാ​സം 16നു ​ചെ​ന്നൈ​യി​ലു​ള്ള ജാ​പ്പ​നീ​സ് കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ ഓ​ഫീ​സി​ൽ വ​ച്ച് കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ ത​കാ​ഹാ​ഷി മു​നി​യോ ആ​ണ് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ച​ത്.

ഇ​ന്ത്യ​യി​ൽ ജാ​പ്പ​നീ​സ് ഭാ​ഷ പ​ഠ​ന​ത്തി​ന് വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന അ​ശോ​ക് കു​മാ​ർ പ​ന്ത​ളം സ്വ​ദേ​ശി​യും പ​ന്ത​ളം എ​ൻ​എ​സ്എ​സ് കോ​ളേ​ജ് ഹി​ന്ദി വി​ഭാ​ഗം മു​ൻ പ്ര​ഫ​സ​ർ പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ നാ​യ​രു​ടെ മ​ക​നു​മാ​ണ്.


ഇ​ദ്ദേ​ഹം സി-​ഡാ​ക് (സെ​ന്‍റ​ർ ഫോ​ർ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് ക​മ്പ്യൂ​ട്ടിം​ഗ്) എ​ച്ച്ആ​ർ മേ​ധാ​വി​യാ​യും സി-​ഡി​റ്റി​ൽ ര​ജി​സ്‌​ട്രാ​റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.