റ​ഷ്യ​ൻ സൈ​ന്യ​ത്തി​ൽ​നി​ന്ന് 85 ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ മോ​ചി​പ്പി​ച്ചു
Tuesday, October 22, 2024 1:36 PM IST
ന്യൂ​ഡ​ൽ​ഹി: 85 ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ റ​ഷ്യ​ൻ സൈ​ന്യ​ത്തി​ൽ​നി​ന്ന് ഇ​തു​വ​രെ മോ​ചി​പ്പി​ച്ചെ​ന്നും 20 പേ​രെ കൂ​ടി മോ​ചി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ക്രം മി​സ്രി.

റ​ഷ്യ​ൻ ന​ഗ​ര​മാ​യ ക​സാ​നി​ൽ ന​ട​ക്കു​ന്ന ബ്രി​ക്‌​സ് ഉ​ച്ച​കോ​ടി​ക്കി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാഡി​മി​ർ പു​ടി​നോ​ട് ഇ​ന്ത്യ​ക്കാ​രു​ടെ വി​ടു​ത​ൽ വി​ഷ​യം ഉ​ന്ന​യി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


നേ​ര​ത്തെ, ജൂ​ലൈ​യി​ൽ മോ​സ്‌​കോ​യി​ൽ പു​ടി​നു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ റ​ഷ്യ​ൻ സൈ​ന്യ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ മോ​ചി​പ്പി​ക്കു​ന്ന കാ​ര്യം പ്ര​ധാ​ന​മ​ന്ത്രി മോ​ദി ശ​ക്ത​മാ​യി ഉ​ന്ന​യി​ച്ചി​രു​ന്നു.