ഡെ​പ്പോ​സി​റ്റ് റി​ട്ടേ​ൺ സ്കീം: ​അ​യ​ർ​ല​ൻ​ഡി​ൽ വ​ലി​ച്ചെ​റി​യു​ന്ന കു​പ്പി​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​ഞ്ഞു
Thursday, October 24, 2024 2:57 PM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ആ​രം​ഭി​ച്ച ഡെ​പ്പോ​സി​റ്റ് റി​ട്ടേ​ൺ സ്കീം ​വ​ൻ വി​ജ​യ​ത്തി​ലേ​ക്ക്. ഡെ​പ്പോ​സി​റ്റ് റി​ട്ടേ​ൺ സ്കീ​മി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ആ​ദ്യ ഏ​ഴ് മാ​സ​ത്തി​നു​ള്ളി​ൽ 635 ദ​ശ​ല​ക്ഷം പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും അ​ലു​മി​നി​യം കാ​നു​ക​ളു​മാ​ണ് തി​രി​കെ ല​ഭി​ച്ച​ത്.

പ​ദ്ധ​തി മൂ​ലം തെ​രു​വു​ക​ളി​ൽ വ​ലി​ച്ചെ​റി​യു​ന്ന പാ​നീ​യ കാ​നു​ക​ളി​ൽ 35 ശ​ത​മാ​നം കു​റ​വും പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ൽ 25 ശ​ത​മാ​നം കു​റ​വും രേ​ഖ​പ്പെ​ടു​ത്തി. പ​രി​സ്ഥി​തി വ​കു​പ്പി​ന്‍റെ പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്.

ഉ​പ​യോ​ഗി​ച്ച ശേ​ഷം തി​രി​കെ ന​ൽ​കു​ന്ന കാ​നു​ക​ൾ​ക്കും കു​പ്പി​ക​ൾ​ക്കും നി​ശ്ചി​ത തു​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് തി​രി​കെ ല​ഭി​ക്കു​മെ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ഇ​ത്ത​ര​ത്തി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് 110 ദ​ശ​ല​ക്ഷം യൂ​റോ തി​രി​കെ ല​ഭി​ച്ചു.


പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ​ക്കും കാ​നു​ക​ൾ​ക്കു​മു​ള്ള ഡെ​പ്പോ​സി​റ്റ് റി​ട്ടേ​ൺ സ്കീം ​ഈ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ലാ​ണ് ആ​രം​ഭി​ച്ച​ത്. ആ​ദ്യ മാ​സ​ത്തി​ൽ ശേ​ഖ​ര​ണ​ത്തി​നാ​യി തി​രി​കെ ല​ഭി​ച്ച​ത് ര​ണ്ട് ശ​ത​മാ​നം മാ​ത്ര​മാ​ണ്.

ഇ​പ്പോ​ൾ ഏ​ഴു മാ​സ​ത്തി​നു​ള്ളി​ൽ, പ്ര​തി​മാ​സം തി​രി​കെ ന​ൽ​കു​ന്ന ക​ണ്ടെ​യ്‌​ന​റു​ക​ളു​ടെ എ​ണ്ണം 56 മ​ട​ങ്ങ് വ​ർധി​ച്ചു. 2025 അ​വ​സാ​ന​ത്തോ​ടെ ഇയു ശേ​ഖ​ര​ണ ല​ക്ഷ്യം 77 ശ​ത​മാ​ന​വും 2029-ഓ​ടെ 90 ശ​ത​മാ​ന​വു​മാ​ണ്.

ഈ ​സ്കീം നി​ല​വി​ൽ വ​ന്ന​തി​ന് ശേ​ഷം ഐ​റി​ഷ് തീ​ര​ത്ത് പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ലും അ​ലു​മി​നി​യം കാ​നു​ക​ളി​ലും വ​ലി​യ കു​റ​വു​ക​ളു​ണ്ടാ​യി.