സോ​ജ​ന്‍ ജോ​സ​ഫി​നെ ഗ്ലോ​ബ​ല്‍ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍ അ​ഭി​ന​ന്ദി​ച്ചു
Saturday, July 6, 2024 3:55 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ബ​ര്‍​ലി​ന്‍: ബ്രി​ട്ട​ന്‍റെ ആ​ദ്യ മ​ല​യാ​ളി എം​പി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത സോ​ജ​ന്‍ ജോ​സ​ഫി​നെ ഗ്ലോ​ബ​ല്‍ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍ (ജി​എം​എ​ഫ്) അ​ഭി​ന​ന്ദി​ച്ചു. ജി​എം​എ​ഫ് യൂ​റോ​പ്യ​ന്‍ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ സോ​ജ​നെ ഗ്ലോ​ബ​ല്‍ ചെ​യ​ര്‍​മാ​നും ലോ​ക കേ​ര​ള സ​ഭ അം​ഗ​വു​മാ​യ പോ​ള്‍ ഗോ​പു​ര​ത്തി​ങ്ക​ലാ​ണ് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച​ത്.

ഈ ​മാ​സം 12 മു​ത​ല്‍ 16 വ​രെ ജ​ര്‍​മ​നി​യി​ലെ ഒ​യ്സ്ക്രി​ഷ​നി​ല്‍ ന​ട​ക്കു​ന്ന ജി​എം​എ​ഫി​ന്‍റെ 35-ാമ​ത് ഗ്ലോ​ബ​ല്‍ പ്ര​വാ​സി സം​ഗ​മ​ത്തി​ല്‍ വ​ച്ച് സോ​ജ​നെ ആ​ദ​രി​ക്കു​മെ​ന്നും പോ​ള്‍ ഗോ​പു​ര​ത്തി​ങ്ക​ല്‍ അ​റി​യി​ച്ചു.

ജി​എം​എ​ഫി​ന്‍റെ തു​ട​ക്കം മു​ത​ല്‍ സം​ഘ​ട​ന​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച് നി​വ​ധി സു​ഹൃ​ത്ത് വ​ല​യ​മു​ള്ള വ്യ​ക്തി​യാ​ണ് സോ​ജ​ന്‍. മാ​ര​ത്ത​ണ്‍ ഓ​ട്ട​ത്തി​ല്‍ പ്ര​ത്യേ​കം ത​ത്പ​ര്യ​മു​ള്ള സോ​ജ​ന്‍ ബ​ര്‍​ലി​ന്‍ മാ​ര​ത്ത​ണി​ലും ല​ണ്ട​ന്‍ മാ​ര​ത്ത​ണി​ലും പ​ങ്കെ​ടു​ത്ത് ശ്ര​ദ്ധ നേ​ടി​യി​ട്ടു​ണ്ട്.


ആ​ഷ്ഫോ​ര്‍​ഡി​ല്‍ നി​ന്നും ലേ​ബ​ര്‍ പാ​ര്‍​ട്ടി​യു​ടെ ടി​ക്ക​റ്റി​ലാ​ണ് സോ​ജ​ന്‍ മ​ത്സ​രി​ച്ച​ത്. 1931 മു​ത​ല്‍ ക​ണ്‍​സ​ര്‍​വേ​റ്റി​വ് പാ​ര്‍​ട്ടി​യു​ടെ കു​ത്ത​ക മ​ണ്ഡ​ല​മാ​യ ആ​ഷ്ഫോ​ര്‍​ഡി​ൽ 1779 വോ​ട്ടി​ന്‍റെ അ​ട്ടി​മ​റി വി​ജ​യ​മാ​ണ് അ​ദ്ദേ​ഹം നേ​ടി​യ​ത്.

ആ​ഷ്ഫോ​ര്‍​ഡ് ബ​റോ കൗ​ണ്‍​സി​ലി​ലെ കൗ​ണ്‍​സി​ല​റും എ​ന്‍​എ​ച്ച്എ​സി​ല്‍ മെ​ന്‍റ​ല്‍ ഹെ​ല്‍​ത്ത് ന​ഴ്സിം​ഗ് മേ​ധാ​വി​യു​മാ​ണ് കോ​ട്ട​യം കൈ​പ്പു​ഴ സ്വ​ദേ​ശി​യാ‌​യ സോ​ജ​ൻ.