ലക്സംബർഗ് മാതൃക: മാർപാപ്പ
Friday, September 27, 2024 9:50 AM IST
ല​​​ക്സം​​​ബ​​​ർ​​​ഗ് സി​​​റ്റി: യൂ​​​റോ​​​പ്പി​​​ന്‍റെ മ​​​ധ്യ​​​ത്തി​​​ലു​​​ള്ള കു​​​ഞ്ഞു​​രാ​​​ജ്യ​​​മാ​​​യ ല​​​ക്സം​​​ബ​​​ർ​​​ഗ് സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ​​​യും സ​​​മാ​​​ധാ​​​ന​​​ത്തി​​​ന്‍റെ​​​യും മാ​​​തൃ​​​ക​​​യാ​​​ണെ​​​ന്നു ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. വ്യാഴാഴ്ച ല​​​ക്സം​​​ബ​​​ർ​​​ഗ് സ​​​ന്ദ​​​ർ​​​ശി​​​ച്ച അ​​​ദ്ദേ​​​ഹം അ​​​വി​​​ടത്തെ ന​​​യ​​​ത​​​ന്ത്ര പ്ര​​​തി​​​നി​​​ധി​​​ക​​​ളെ​​​യും ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​യും അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു.

യു​​​ദ്ധ​​​ഭീ​​​തി​​​യും ദേ​​​ശീ​​​യ​​​താ​​​വാ​​​ദ​​​വും ഉ​​​യ​​​രു​​​ന്ന കാ​​​ല​​​ത്ത് സാ​​​ഹോ​​​ദ​​​ര്യ​​​വും സ​​​മാ​​​ധാ​​​ന​​​വും നി​​​റ​​​ഞ്ഞ യൂ​​​റോ​​​പ്പി​​​നാ​​​യു​​​ള്ള ല​​​ക്സം​​​ബ​​​ർ​​​ഗി​​​ന്‍റെ പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​ത തു​​​ട​​​ര​​​ണ​​​മെ​​​ന്ന് മാ​​​ർ​​​പാ​​​പ്പ നി​​​ർ​​​ദേ​​​ശി​​​ച്ചു.

മ​​​നു​​​ഷ്യാ​​​ന്ത​​​സും നി​​​യ​​​മ​​​വാ​​​ഴ്ച​​​യും ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ൽ ല​​​ക്സം​​​ബ​​​ർ​​​ഗി​​​ന്‍റെ ജ​​​നാ​​​ധി​​​പ​​​ത്യ മാ​​​തൃ​​​ക പ്ര‌​​​ശം​​​സാ​​​ർ​​​ഹ​​​മാ​​​ണ്. അ​​​വി​​​ക​​​സി​​​ത രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ ദാ​​​രി​​​ദ്ര്യം ഉ​​​ന്മൂ​​​ല​​​നം ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ല​​​ക്സം​​​ബ​​​ർ​​​ഗി​​​നെ​​​പ്പോ​​​ലു​​​ള്ള സ​​​ന്പ​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


ഏ​​​താ​​​ണ്ട് എ​​​ട്ടു മ​​​ണി​​​ക്കൂ​​​ർ നീ​​​ണ്ട ല​​​ക്സം​​​ബ​​​ർ​​​ഗ് സ​​​ന്ദ​​​ർ​​​ശ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ മാ​​​ർ​​​പാ​​​പ്പ തു​​​ട​​​ർ​​​ന്ന് അ​​​യ​​​ൽ​​​രാ​​​ജ്യ​​​മാ​​​യ ബെ​​​ൽ​​​ജി​​​യ​​​ത്തി​​​ലെ​​​ത്തി. ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ 46-ാം അ​​​പ്പ​​​സ്തോ​​​ലി​​​ക പ​​​ര്യ​​​ട​​​ന​​​മാ​​​ണി​​​ത്.

വ്യാഴാഴ്ച രാ​​​വി​​​ലെ വ​​​ത്തി​​​ക്കാ​​​നി​​​ലെ സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് ച​​​ത്വ​​​ര​​​ത്തി​​​ൽ പ​​​ത്തു ഭ​​​വ​​​ന​​​ര​​​ഹി​​​ത​​​രു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ശേ​​​ഷ​​​മാ​​​ണ് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ല​​​ക്സം​​​ബ​​​ർ​​​ഗി​​​ലേ​​​ക്കു പു​​​റ​​​പ്പെ​​​ട്ട​​​ത്.

എ​​​ട്ട​​​ര​​​യ്ക്ക് റോ​​​മി​​​ൽ​​​നി​​​ന്നു വി​​​മാ​​​നം ക​​​യ​​​റി​​​യ അ​​​ദ്ദേ​​​ഹം ഒ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ ല​​​ക്സം​​​ബ​​​ർ​​​ഗി​​​ലെ​​​ത്തി. ല​​​ക്സം​​​ബ​​​ർ​​​ഗി​​​ലെ ഗ്രാ​​​ൻ​​​ഡ് ഡ്യൂ​​​ക്ക് ഹെ​​​ൻ‌​​​റി, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ലൂ​​​ക് ഫ്രീ​​​ഡ​​​ൻ എ​​​ന്നി​​​വ​​​രു​​​മാ​​​യി അ​​​ദ്ദേ​​​ഹം കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

നോ​​​ത്ര് ദാം ​​​ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ക​​​ത്തോ​​​ലി​​​ക്കാ വി​​​ശ്വാ​​​സി​​​ക​​​ളെ ക​​​ണ്ട​​​ശേ​​​ഷ​​​മാ​​​ണു ബെ​​ൽ​​​ജി​​​യ​​​ത്തി​​​ലേ​​​ക്കു തി​​​രി​​​ച്ച​​​ത്.