അ​യ​ർ​ല​ൻ​ഡി​ൽ എ​ൻ​എം​ബി​ഐ ബോ​ർ​ഡ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സോ​മി തോ​മ​സ് വി​ജ​യി​ച്ചു
Thursday, October 3, 2024 10:32 AM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: ന​ഴ്സിം​ഗ് ആ​ൻ​ഡ് മി​ഡ്‌​വൈ​ഫ​റി ബോ​ർ​ഡ് ഓ​ഫ് അ​യ​ർ​ല​ൻ​ഡ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​യാ​ളി​യാ​യ സോ​മി തോ​മ​സി​ന് ഉ​ജ്വ​ല വി​ജ​യം. ജ​ന​റ​ൽ ന​ഴ്സിം​ഗ് വി​ഭാ​ഗ​ത്തി​ലേ​ക്കാ​ണ് സോ​മി​യെ വ​ൻ​ഭൂ​രി​പ​ക്ഷ​ത്തോ​ടെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ഡ​ബ്ലി​ൻ ഗ്ലാ​സി​നെ​വി​ൻ ബോ​ൺ സീ​ക്കേ​ഴ്സ് ഹോ​സ്പി​റ്റ​ൽ ക്ലി​നി​ക്ക​ൽ മാ​നേ​ജ​രാ​യ സോ​മി ഐ​റി​ഷ് ന​ഴ്സ​സ് ആ​ൻ​ഡ് മി​ഡ്‌​വൈ​ഫ​റി ഓ​ർ​ഗ​നൈ​സേ​ഷ​ൻ സ്ഥാ​നാ​ർ​ഥിയാ​യാ​ണ് മ​ത്സ​രി​ച്ച​ത്.


ക​ഴി​ഞ്ഞ ഇ​രു​പ​തു വ​ർ​ഷ​മാ​യി അ​യ​ർ​ല​ൻഡി​ൽ ജോ​ലി നോ​ക്കി​വ​രു​ന്ന സോ​മി തോ​മ​സ് മൈ​ഗ്ര​ന്‍റ് ന​ഴ്സ​സ് അ​യ​ർ​ല​ൻ​ഡ് സം​ഘ​ട​ന​യു​ടെ ദേ​ശീ​യ ട്രെ​ഷ​റ​ർ കൂ​ടി​യാ​ണ്.

വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ലേ​ക്ക് ഗ്രോ​ണി​യ ഗാ​ഫി​നി​യെ​യും ചി​ൽ​ഡ്ര​ൻ​സ് ന​ഴ്സിം​ഗ് വി​ഭാ​ഗ​ത്തി​ലേ​ക്ക് മെ​റി ലാ​വെ​ല​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.