ജ​ര്‍​മ​നി​യി​ല്‍ മ​ല​ങ്ക​ര​സ​ഭ​യു​ടെ പു​ന​രൈ​ക്യ വാ​ര്‍​ഷി​കം ഇ​ന്ന്
Saturday, September 28, 2024 10:34 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബെ​ര്‍​ലി​ന്‍: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ 94-ാം പു​ന​രൈ​ക്യ വാ​ര്‍​ഷി​കം ജ​ര്‍​മ​നി​യി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​മൂ​ഹം ആ​ഘോ​ഷി​ക്കു​ന്നു. ഇ​ന്ന്(​സെ​പ്റ്റം​ബ​ര്‍ 28) രാ​വി​ലെ 10 മു​ത​ല്‍ വെെ​കു​ന്നേ​രം നാ​ലു വ​രെ മാ​ന്‍​ഹൈം ഷോ​ണാ​വു ന​ല്ല​യി​ട​യ​ന്‍ ദേ​വാ​ല​യ​ത്തി​ല്‍ (Guter Hirte Kirche, Memeler Strasse 38, 68307 Shoenau, Mannheim) പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കും.

ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യി​ല്‍ ഡോ. ​മാ​ത്യൂ​സ് മാ​ര്‍ പ​ക്കോ​മി​യോ​സ് മു​ഖ്യ​കാ​ര്‍​മി​ക​നാ​യി​രി​യ​ക്കും. ജ​ര്‍​മ​നി​യി​ല്‍ സേ​വ​നം ചെ​യ്യു​ന്ന മ​ല​ങ്ക​ര സ​ഭ അം​ഗ​ങ്ങ​ളാ​യ വൈ​ദി​ക​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​വും.

തു​ട​ര്‍​ന്നു പാ​രി​ഷ് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ല്‍ തി​രു​മേ​നി​ക്കൊ​പ്പം വൈ​ദി​ക​രും ലൂ​ക്കാ​സ് ഷ്രെ​യ്ബ​ര്‍, ഫാ. ​ഫ്രാ​ന്‍​സി​സ് ഷ്മെ​ര്‍​ബെ​ക്ക്, റെ​ജീ​ന ഹെ​ര്‍​ലി​ന്‍, ഫാ. ​തോ​മ​സ് (സീ​റോ​മ​ല​ബാ​ര്‍ ച​ര്‍​ച്ച് ഹൈ​ഡ​ല്‍​ബ​ര്‍​ഗ്), ഫാ. ​ജോ​ണ്‍ ഇ​ള​ന്‍​വി​നാ​ക്കു​ഴി​യി​ല്‍ ഒ​ഐ​സി​സി, സി. ​ടെ​സ് ഒ​എ​സ്എ​സ്എ​ന്നി​വ​ര്‍ അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും.


ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കും. സ്നേ​ഹ​വി​രു​ന്നോ​ടു​കൂ​ടി ആ​ഘോ​ഷ​ങ്ങ​ള്‍ സ​മാ​പി​ക്കും. ജ​ര്‍​മ​നി​യി​ലെ മ​ല​ങ്ക​ര​സ​ഭ​യു​ടെ സ്റ്റു​ട്ട്ഗാ​ര്‍​ട്ട്/ ഹൈ​ഡ​ല്‍​ബ​ര്‍​ഗ് മി​ഷ​ന്‍ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് (ജോ​മോ​ന്‍ ചെ​റി​യാ​ന്‍, സെ​ക്ര​ട്ട​റി), (വ​റു​ഗീ​സ് ച​രി​വു​പ​റ​മ്പി​ല്‍, ട്ര​ഷ​റ​ര്‍) ആ​ഘോ​ഷ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്.

ഫാ. ​സ​ന്തോ​ഷ് തോ​മ​സ് (കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ - 017680 383083), ജോ​ജി കൊ​ച്ചേ​ത്തു (പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി - 015168 193141, അ​നു​പ് മു​ണ്ടേ​ത്തു, ബി​ന്ദു മു​ള്‍​ട്ടാ​നി, സ​ബീ​ന പു​ലി​പ്ര (പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍), ജി​ബോ പു​ലി​പ്ര (പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ ട്ര​ഷ​റ​ര്‍) എ​ന്നി​വ​രാ​ണ് പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ള്‍.