സ്റ്റു​ട്ട്ഗാ​ർ​ട്ടി​ൽ മ​ല​യാ​ളം ക്ലാ​സ് പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു; നേ​തൃ​ത്വം ന​ൽ​കി എം​സി​എ​സ്
Thursday, September 26, 2024 2:33 PM IST
റോ​മി കു​ര്യാ​ക്കോ​സ്
സ്റ്റു​ട്ട്ഗാ​ർ​ട്ട്: ജ​ർ​മ​നി​യി​ലെ സ്റ്റു​ട്ട്ഗാ​ർ​ട്ടി​ൽ മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യു​ടെ(​എം​സി​എ​സ്) ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ളം ക്ലാ​സി​ലേ​ക്കു​ള്ള പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ന​ട​ന്ന പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ കു​ട്ടി​ക​ളും മാ​താ​പി​താ​ക്ക​ളും അ​ട​ക്കം ഇ​രു​പ​തി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു.

അ​ധ്യാ​പി​ക​മാ​രാ​യ ആ​തി​ര ര​മേ​ശ​ൻ, ഷാ​ലു ഫ്രാ​ൻ​സി​സ്, സാ​ജ​ന മേ​രി സ്റ്റാ​ൻ​ലി എ​ന്നി​വ​ർ മ​ധു​രം വി​ത​ര​ണം ചെ​യ്തു കു​ട്ടി​ക​ളെ സ്വീ​ക​രി​ച്ചു. ഓ​ൺ​ലൈ​നാ​യും ഓ​ഫ്‌ലൈ​നാ​യും ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ കു​ട്ടി​ക​ൾ മ​ല​യാ​ളം ക്ലാ​സു​ക​ളി​ലേ​ക്ക് എ​ത്തി​ചേ​രു​മെ​ന്നും എംസിഎ​സ് പ്ര​സി​ഡന്‍റ് ര​തീ​ഷ് പ​ന​മ്പി​ള്ളി അ​റി​യി​ച്ചു.


ഭാ​ര​വാ​ഹി​ക​ളാ​യ ഫൈ​സ​ൽ റാ​ഫി, നി​ർ​മ്മ​ൽ തൈ​വ​ള​പ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.