യ​ല്‍​ദോ മാ​ര്‍ ബ​സേ​ലി​യോ​സ് ബാ​വ​യു​ടെ ഓ​ര്‍​മ​പ്പെ​രു​ന്നാ​ള്‍ ഇ​ന്ന് ബെ​ര്‍​ലി​നി​ല്‍
Thursday, October 3, 2024 10:57 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ബെ​ര്‍​ലി​ന്‍: മ​ല​ങ്ക​ര സ​ഭ​യു​ടെ പ​രി​ശു​ദ്ധ​നാ​യ യ​ല്‍​ദോ മാ​ര്‍ ബ​സേ​ലി​യോ​സ് ബാ​വ​യു​ടെ ഓ​ര്‍​മ​പ്പെ​രു​ന്നാ​ള്‍ മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ ജ​ര്‍​മ​നി സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ല്‍ വ്യാ​ഴാ​ഴ്ച ബെര്‍​ലി​നി​ല്‍ ആ​ഘോ​ഷി​ക്കും.

രാ​വി​ലെ 8.30ന് ആ​രം​ഭി​ക്കു​ന്ന പെ​രു​ന്നാ​ള്‍ ശു​ശ്രൂ​ഷ​ക​ള്‍​ക്കും വി. ​കു​ര്‍​ബാ​ന​യ്ക്കും യു​കെ - ​യൂ​റോ​പ്പ് & ആ​ഫ്രി​ക്ക ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഏ​ബ്ര​ഹാം മാ​ര്‍ സ്തേ​ഫാ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ്ര​ധാ​ന കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

അ​ന്നേ ദി​വ​സം ത​ന്നെ ജ​ര്‍​മനി​യി​ലെ ഇ​ട​വ​ക​യു​ടെ വി​കാ​രി​യാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ച റ​വ. ഫാ. ​കോ​ര വ​ര്‍​ഗീ​സി​ന്‍റെ 19-ാമ​ത് ഓ​ര്‍​മ​യും പ്ര​ത്യേ​ക ധൂ​പ​പ്രാ​ര്‍​ഥന​യും ന​ട​ത്തും.


വി. ​കു​ര്‍​ബാ​ന ശേ​ഷം പ്ര​ദ​ക്ഷി​ണം, ആ​ശീ​ര്‍​വാ​ദം, നേ​ര്‍​ച്ച​വി​ള​മ്പ് എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും. ബെ​ര്‍​ലി​നി​ലെ മ​രി​യ റോ​സെ​ൻ​ക്രാ​ൻ​സ്‌​കോ​നി​ജി​ൻ, കീ​ല​ർ സ്ട്രാ​സെ 11, 12163 പ​ള്ളി​യി​ലാ​ണ് പെ​രു​ന്നാ​ള്‍ ന​ട​ത്തു​ന്ന​ത്.

യു​കെ, യൂ​റോ​പ്പ് & ആ​ഫ്രി​ക്ക ഭ​ദ്രാ​സ​ന​സെ​ക്ര​ട്ട​റി റ​വ.​ഫാ. വ​ര്‍​ഗീ​സ് മാ​ത്യു, ഇ​ട​വ​ക​യു​ടെ വി​കാ​രി​മാ​രാ​യ റ​വ.​ഫാ.​ ജി​ബി​ന്‍ തോ​മ​സ് ഏ​ബ്ര​ഹാം, റ​വ.​ഫാ.​ രോ​ഹി​ത് സ്ക​റി​യ ജോ​ര്‍​ജി, റ​വ.​ഫാ. അ​ശ്വി​ന്‍ വ​ര്‍​ഗീ​സ് ഈ​പ്പ​ന്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.