ബ്രാ​ന്‍​ഡ​ന്‍​ബു​ര്‍​ഗ് തെ​ര​ഞ്ഞെ​ടു​പ്പ്: എ​സ്പി​ഡി പാ​ര്‍​ട്ടി​ക്ക് നേ​ട്ടം
Thursday, September 26, 2024 4:24 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ബ്രാ​ന്‍​ഡ​ന്‍​ബു​ര്‍​ഗി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ചാ​ന്‍​സ​ല​ര്‍ ഒ​ലാ​ഫ് ഷോ​ള്‍​സി​ന്‍റെ എ​സ്പി​ഡി പാ​ര്‍​ട്ടി​ക്ക് നേ​ട്ടം. കു​ടി​യേ​റ്റ​വി​രു​ദ്ധ പാ​ര്‍​ട്ടി​യാ​യ തീ​വ്ര വ​ല​തു​പ​ക്ഷ എ​എ​ഫ്ഡി​യെ​ക്കാ​ള്‍ മി​ക​ച്ച പ്ര​ക​ട​നം എ​സ്പി​ഡി പാ​ര്‍​ട്ടി കാ​ഴ​ച​വ​ച്ച​ത് കു​ടി​യേ​റ്റം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ന​ല്ല​താ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

ദേ​ശീ​യ ഭ​ര​ണ​പാ​ര്‍​ട്ടി​യാ​യ സോ​ഷ്യ​ല്‍ ഡെ​മോ​ക്രാ​റ്റു​ക​ള്‍​ക്ക് 32 സീ​റ്റും എ​എ​ഫ്ഡി​യ്ക്ക് 30 സീ​റ്റും സാ​റാ വാ​ഗ്നെ​ഹ്റ്റി​ന്‍റെ ബി​എ​സ്ഡ​ബ്ല്യു പാ​ര്‍​ട്ടി​ക്ക് 14 സീ​റ്റും സി​ഡി​യു​വി​ന് 12 സീ​റ്റു​മാ​ണ് ല​ഭി​ച്ച​ത്. ഇ​ത്ത​വ​ണ 73 ശ​ത​മാ​നം പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.


അ​ടു​ത്ത​വ​ര്‍​ഷം സെ​പ്റ്റം​ബ​റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ഫെ​ഡ​റ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ പ​രീ​ക്ഷ​ണ​മാ​യാ​ണ് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

ഇ​ത്ത​വ​ണ 73 പോ​ളിം​ഗാ​ണ് ന​ട​ന്ന​ത്. 2019ല്‍ ​ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ 61.3 ശ​ത​മാ​നം വോട്ടാണ് രേഖപ്പെടുത്തിയത്.​ സ​മാ​ധാ​ന​വും കു​ടി​യേ​റ്റ​വും വോ​ട്ട​ര്‍​മാ​രു​ടെ പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ളാ​ണെ​ന്ന് ഇ​ത്ത​വ​ണ​യും തെ​ളി​യി​ക്കു​ന്ന തി​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്നു ഇ​തെ​ന്ന് വി​ദ​ഗ്ധ​ർ വി​ലി​യി​രു​ത്തു​ന്നു.