റോ​മി​ൽ വി​ശു​ദ്ധ എ​വു​പ്രാ​സ്യ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Friday, September 27, 2024 10:35 AM IST
ജെ​ജി മാ​ന്നാ​ർ
റോം: ​റോ​മി​ൽ വി​ശു​ദ്ധ എ​വു​പ്രാ​സ്യ​യു​ടെ തി​രു​നാ​ൾ സീ​റോ​മ​ല​ബാ​ർ സ​ഭ ബ​ത്തി​സ്ത്തി​നി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ഘോ​ഷി​ച്ചു. മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട് തി​രു​മേ​നി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന ന​ട​ന്നു.

യൂ​റോ​പ്പി​ന്‍റെ വി​കാ​രി ജ​ന​റാ​ളാ​യ സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ വി​കാ​രി ഫാ. ​ബാ​ബു പാ​ണാ​ട്ട്പ​റ​മ്പി​ൽ, സി​എം​ഐ സ​ഭ​യു​ടെ മു​ൻ പ്രൊ​ക്കു​റേ​റ്റ​ർ ജ​ന​റാ​ൾ ഫാ. ​ചെ​റി​യാ​ൻ തു​ണ്ടു പ​റ​മ്പി​ൽ, വ​ത്തി​ക്കാ​ൻ റേ​ഡി​യോ​യി​ലെ ഫാ. ​ജി​നു, ഫാ. ​ജി​ജോ, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ഇ​ട്ട്യ​യ​പാ​റ, ഫാ. ​ജി​ന്‍റോ പ​ട​യാ​ട്ടി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.



റോ​മി​ലെ സി​എം​സി സ​മൂ​ഹ​ത്തി​ലെ സി​സ്റ്റ​ർ ലി​സി​യ​യു​ടെ നേ​തൃ​ത്ത്വ​ത്തി​ൽ സി​എം​സി സ​ഭ​യോ​ടു ചേ​ർ​ന്നു​കൊ​ണ്ടു​ള്ള തി​രു​നാ​ളാ​യി​രു​ന്നു ന​ട​ന്ന​ത്. മു​ത്തു​കു​ട​ക​ൾ, വെ​ള്ളി കു​രി​ശു​ക​ൾ, സ്വ​ർ​ണ്ണ കു​രി​ശു​ക​ൾ എ​ന്നി​വ​യോ​ടു കൂ​ടി​യ മ​നോ​ഹ​ര​മാ​യ പ്ര​ദി​ക്ഷ​ണം ന​ട​ന്നു.




ശേ​ഷം യൂ​ണി​റ്റി​ലെ യു​വ​ജ​ന​ങ്ങ​ളും കു​ട്ടി​ക​ളും ചേ​ർ​ന്നു ര​ജ​നി പ്ര​സാ​ദി​ന്‍റെ നേ​ത്യ​ത്ത്വ​ത്തി​ൽ ന​ട​ത്തി​യ പെ​ട്ടി ക​ട എ​ല്ലാ​വ​ർ​ക്കും ആ​വേ​ശം നി​റ​ഞ്ഞ​താ​യി​രു​ന്നു. ഡോ. ​ജോ​ൺ മ​ണ്ണൂ​രാ​ൻ​പ​റ​മ്പി​ൽ തി​രു​നാ​ൾ ക​ൺ​വീ​ന​റാ​യി പ്ര​വ​ർ​ത്തി​ച്ചു.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റെ ച​ക്കാ​ല​മ​റ്റ​ത്ത് എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞു കൊ​ണ്ട് തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു.