റോ​മി​ലെ സെം​പി​യോ​ണെ സ്റ്റാ​ർ​സി​ന്‍റെ ഓ​ണാ​ഘോ​ഷ​വും വാ​ർ​ഷി​ക​വും ആ​ഘോ​ഷി​ച്ചു
Friday, September 27, 2024 9:57 AM IST
ജെ​ജി മാ​ന്നാ​ർ
റോം: ​ഇ​റ്റ​ലി​യി​ലെ റോ​മി​ൽ സെം​പി​യോ​ണെ സ്റ്റാ​ർ​സി​ന്‍റെ ഓ​ണാ​ഘോ​ഷ​വും പ​ത്താം വാ​ർ​ഷി​ക​വും വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. പ്ര​സി​ഡ​ന്‍റ് ബി​നോ​യ് ക​ര​വാ​ളൂ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ബേ​ബി കോ​ഴി​ക്കാ​ട​ൻ, ഷി​ബു പോ​ൾ, അ​ബ്ര​ഹാം നി​ര​പ്പേ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് തി​രി​തെ​ളി​ച്ച് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ബേ​ബി കോ​ഴി​ക്കാ​ട​ൻ ഉ​ദ്ഘാ​ട​ന പ്ര​സം​ഗം പ​റ​ഞ്ഞു. സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ബാ​ബു പാ​ണാ​ട്ടു​പ​റ​മ്പി​ൽ ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. പ​ത്ത് വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ട​ങ്ങി​യ വി​ഷ്വ​ൽ പ്ര​സ​ന്‍റേ​ഷ​ന്‍റെ സ്വി​ച്ച് ഓ​ൺ ക​ർ​മം അ​ലി​ക് ഇ​റ്റ​ലി​യു​ടെ പ്ര​സി​ഡ​ന്‍റ് ഷൈ​ൻ റോ​ബ​ർ​ട്ട് ലോ​പ്പ​സ് നി​ർ​വ​ഹി​ച്ചു.



ഹി​ന്ദു ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ​പ്ര​തി​നി​ധി ജി. ​സി​ന്ധു ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. മാ​വേ​ലി​യാ​യി വ​ന്ന ബി​ജി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടി. ഓ​ണ​സ​ദ്യ​യ്ക്ക് ശേ​ഷം മ​നോ​ഹ​ര​മാ​യ തി​രു​വാ​തി​ര​യും എ​ച്ച്സി​എ​യും സെം​പി​യോ​ണെ അം​ഗ​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ച നാ​ട​ൻ, ക്ലാ​സി​ക്ക​ൽ & സി​നി​മാ​റ്റി​ക് ഡാ​ൻ​സ് പ്രോ​ഗ്രാ​മു​ക​ൾ ഒ​ന്നാ​ഘോ​ഷ​ത്തി​ന് കൂ​ടു​ത​ൽ നി​റം പ​ക​ർ​ത്തി.

ഇ​റ്റ​ലി​കാ​രി​യാ​യ ജൂ​ലി​യെ ദാ​ന​തെ ആ​ല​പി​ച്ച മ​ല​യാ​ളം പാ​ട്ടു​ക​ൾ വേ​റി​ട്ട അ​നു​ഭ​വ​മാ​യി. ക​സേ​ര​ക​ളി, വ​ടം​വ​ലി എ​ന്നീ ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി കൊ​ണ്ട് ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു.