ഹെ​ര്‍​ണെ സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി പെ​രു​ന്നാ​ളും വാ​ർ​ഷി​ക​വും ആ​ഘോ​ഷി​ച്ചു
Friday, September 27, 2024 4:37 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ഹെ​ര്‍​ണെ: ജ​ർ​മ​നി​യി​ലെ പ്ര​ഥ​മ യാ​ക്കോ​ബാ​യ ഇ​ട​വ​ക​യാ​യ ഹെ​ര്‍​ണെ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സി​റി​യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ പ്ര​ധാ​ന പെ​രു​ന്നാ​ളും 20ാം വാ​ര്‍​ഷി​ക​വും യൂ​റോ​പ്പ് ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​കു​ര്യാ​ക്കോ​സ് മാ​ർ തെ​യോ​ഫി​ലോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ന​ട​ത്തി.

പെ​രു​ന്നാ​ള്‍ ദി​ന​മാ​യ 14ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന​യ​യ്ക്കും സ്ലീ​ബാ പെ​രു​ന്നാ​ള്‍ ശു​ശ്രൂ​ഷ​യ്ക്കും മെ​ത്രാ​പ്പൊ​ലീ​ത്ത കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. 20 വ​ര്‍​ഷ​മാ​യി ഇ​ട​വ​ക​യി​ല്‍ സ്തു​ത്യ​ര്‍​ഹ​മാ​യ ശു​ശ്രൂ​ഷ ചെ​യ്യു​ന്ന സ്ഥാ​പ​ക വി​ക​രി റ​വ.​ഡോ. തോ​മ​സ് മ​ണി​മ​ല​യു​ടെ സേ​വ​ന​ത്തെ ഡോ. ​കു​ര്യാ​ക്കോ​സ് മാ​ർ തെ​യോ​ഫി​ലോ​സ് പ്ര​ശം​സി​ച്ചു.




ഹെ​ര്‍​ണെ സി​റി​യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​സാ​മു​വ​ല്‍ ഗൂ​മു​സ് കോ​റെ​പ്പി​സ്കോ​പ്പാ ആ​ദ​രി​ക്കു​ക​യും അ​നു​മോ​ദി​ക്കു​ക​യും ചെ​യ്തു. റ​വ. ഫാ. ​ഏ​ബ്രാ​ഹാം പു​തു​ശേരി, അ​ഡ്വ. മാ​ത്യു കു​ള​മ​ട​യി​ല്‍, മോ​ളി ക​ളിം​കൂ​ട്ടി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ചു പ്ര​സം​ഗി​ച്ചു.

വി​കാ​രി, വി​വി​ധ പെ​രു​ന്നാ​ള്‍ ക​മ്മി​റ്റി​ക​ൾ, സെ​ക്ര​ട്ട​റി ബേ​സി​ല്‍ തോ​മ​സ്, ട്ര​സ്റ്റി മി​ഥു​ന്‍ സ​ണ്ണി എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.