ലി​മി​റി​ക്കി​ൽ സെ​ന്‍റ് കാ​ർ​ലോ അ​ക്ക്യൂ​ട്ടി​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച
Friday, September 27, 2024 5:24 PM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: സീ​റോമല​ബാ​ർ യു​വ​ജ​ന പ്ര​സ്ഥാ​നം അ​യ​ർ​ല​ൻ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​ന്‍റ് കാ​ർ​ലോ അ​ക്ക്യൂ​ട്ടി​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച(സെ​പ്റ്റം​ബ​ർ 28) ലി​മ​റി​ക്കി​ലെ സാ​ൻ​ചോ​യി​ൽ സ്പോ​ർ​ട്സ് കോം​പ്ലെ​ക്സി​ൽ ന​ട​ക്കും.

അ​യ​ർ​ല​ൻ​ഡി​ന്‍റെ​ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഒ​ന്പ​ത് ടീ​മു​ക​ൾ പ​ങ്കാ​ളി​ക​ളാ​കു​ന്ന ടൂ​ർ​ണ​മെ​ന്‍റ് രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കും. ഒ​രേ ദി​വ​സ​ത്തി​ൽ മ​ത്സ​ര​ങ്ങ​ൾ ര​ണ്ട് ഗ്രൗ​ണ്ടു​ക​ളി​ലാ​യാ​ണ് ന​ട​ക്കു​ക.

ടൂ​ർ​ണ​മെ​ന്‍റിന്‍റെ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി ലി​മ​റി​ക്ക് സീ​റോമ​ല​ബാ​ർ പ​ള്ളി ട്ര​സ്റ്റി​മാ​രും ഇ​ട​വ​ക ക​മ്മി​റ്റി​യും അ​റി​യി​ച്ചു. ടൂ​ർ​ണ​മെന്‍റി​ന്‍റെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം ലി​മ​റി​ക്ക് സീ​റോമ​ല​ബാ​ർ പ​ള്ളി വി​കാ​രി ഫാ.​പ്രി​ൻ​സ് മ​ല​യി​ൽ നി​ർ​വ​ഹി​ക്കും.


വി​ജ​യി​ക​ൾ​ക്ക് 600 യൂ​റോ, ട്രോ​ഫി, മെ​ഡ​ലു​ക​ൾ റ​ണ്ണേ​ഴ്സ് അ​പ്പി​ന് 350 യൂ​റോ, ട്രോ​ഫി, മെ​ഡ​ലു​ക​ൾ മി​ക​ച്ച ഗോ​ൾ സ്‌​കോ​റ​ർ, മി​ക​ച്ച ക​ളി​ക്കാ​ര​ൻ, മി​ക​ച്ച ഗോ​ൾ​കീ​പ്പ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ത്യേ​ക ട്രോ​ഫി​ക​ളും ന​ൽ​കും.

പു​തുത​ല​മു​റ​യി​ലെ വി​ശു​ദ്ധ​നാ​യ സെന്‍റ് കാ​ർ​ലോ അ​ക്ക്യൂ​ട്ടി​സി​ന്‍റെ പേ​രി​ൽ ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റ് കാ​യി​ക രം​ഗ​ത്തെ ഉ​ണ​ർ​വു​ക​ൾ​ക്ക് പു​തി​യ തു​ട​ക്ക​മാ​കും.

ഈ ​ആ​വേ​ശ​ക​ര​മാ​യ മാ​മാ​ങ്ക​ത്തി​ലേ​ക്കു ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.