ഡോ. ​ഫാ. കു​ര്യ​ൻ പു​ര​മ​ഠ​ത്തി​ൽ പ്ര​വാ​സി അ​പ്പോ​സ്റ്റ​ലെ​റ്റ് ഡ​യ​റ​ക്‌​ട​ർ
Saturday, September 28, 2024 10:12 AM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും കേ​ര​ള​ത്തി​നു പു​റ​ത്തു​മു​ള്ള രൂ​പ​താം​ഗ​ങ്ങ​ളെ ഒ​രു​മി​ച്ചു കൂ​ട്ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച പ്ര​വാ​സി അ​പ്പോ​സ്ത​ലേ​റ്റ് ഡ​യ​റ​ക്‌​ട​റാ​യി ഫാ. ​ഡോ. കു​ര്യ​ൻ പു​ര​മ​ഠ​ത്തെ നി​യ​മി​ച്ചു.

താ​മ​ര​ശേ​രി ബി​ഷ​പ് മാ​ര്‍ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ലാ​ണ് നി​യ​മ​നം ന​ട​ത്തി​യ​ത്. പ്ര​വാ​സി​ക​ളാ​യ​വ​ര്‍​ക്ക് താ​മ​ര​ശേ​രി രൂ​പ​ത​യു​മാ​യു​ള്ള ബ​ന്ധം ഊ​ഷ്മ​ള​മാ​ക്കാ​നും അ​വ​രു​ടെ ആ​ധ്യാ​ത്മി​ക കാ​ര്യ​ങ്ങ​ളി​ല്‍ ക്ര​മീ​ക​രി​ക്കു​വാ​നും കൂ​ട്ടാ​യ്മ​ക​ള്‍ രൂ​പീ​ക​രി​ക്കു​വാ​നു​മാ​ണ് പ്ര​വാ​സി അ​പ്പൊ​സ്‌​റ്റോ​ലെ​റ്റ് ല​ക്ഷ്യ​മി​ടു​ന്ന​ത്.


കോ​ഴി​ക്കോ​ട് മേ​രി​ക്കു​ന്ന് പി​എം​ഒ​സി​യു​ടെ​യും ജോ​ണ്‍ പോ​ള്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സൈ​ക്കോ​തെ​റാ​പ്പി​യു​ടെ​യും ഡ​യ​റ​ക്‌​ട​റാ​ണ് ധ്യാ​ന​ഗു​രു കൂ​ടി​യാ​യ റ​വ. ഡോ. ​കു​ര്യ​ന്‍ പു​ര​മ​ഠം.

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ വ​ച​ന​പ്ര​ഘോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി വ​രു​ന്ന ഫാ. ​ഡോ. കു​ര്യ​ൻ പു​ര​മ​ഠ​ത്തി​ൽ അ​ടു​ത്തി​ടെ അ​യ​ർ​ല​ൻ​ഡി​ൽ ന​ട​ന്ന ധ്യാ​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്നു.