ഹേ​മ സംഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി
Monday, September 30, 2024 11:20 AM IST
അ​രു​ൺ ജോ​ർ​ജ് വാ​ത​പ്പ​ള്ളി
ഹെ​റി​ഫോ​ഡ്: ഹെ​റി​ഫോ​ഡി​ലെ ഏ​റ്റ​വും പ​ഴ​യ​തും വ​ലി​യ​തു​മാ​യ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ ഹെ​റി​ഫോ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ "ഹേ​മ' സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം സ​മാ​പി​ച്ചു. 21ന് ​രാ​വി​ലെ 10ന് ​തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ രാ​ത്രി ഒ​ന്പ​തു വ​രെ നീ​ണ്ടു​നി​ന്നു.



സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ രാ​വി​ലെ ഹേ​മ​യു​ടെ പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ ജോ​സ​ഫ് ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് കോ​ടി​യേ​റ്റ് ന​ട​ത്തി. പൊ​തുസ​മ്മേ​ള​ന​വും അ​വാ​ർ​ഡ് ദാ​ന​വും വി​വി​ധ ക​ലാപ​രി​പാ​ടി​ക​ളും ജ​നസാ​ന്നി​ധ്യം കൊ​ണ്ട് ശ്ര​ദ്ധ​നേ​ടി.





യുക്മ ദേ​ശീ​യ പ്രസിഡന്‍റ് ഡോ. ബി​ജു പെ​രി​ങ്ങ​ത്ത​റ വീ​ശി​ഷ്ട അതിഥിയായി പ​ങ്കെ​ടു​ത്ത പ​രി​പാ​ടി ഹെ​റി​ഫോ​ഡി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഒ​രു നാ​ഴി​ക ക​ല്ലാ​യി മാ​റി. ഹേ​മ സെ​ക്ര​ട്ട​റി ​ജി​ൻ​സ്‌ വ​രി​ക്കാ​നി​ക്ക​ൽ ഓ​ണാഘോ​ഷ വി​ളം​ബ​രം ന​ട​ത്തി.​






പൂ​ക്ക​ളം, പു​ലി​ക്ക​ളി, മാ​വേ​ലി​എ​ഴു​ന്ന​ള്ള​ത്ത്, ഘോ​ഷ​യാ​ത്ര, സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം, വ​ടംവ​ലി, ഉ​റി​യ​ടി, 70ൽ ​ഏ​റെ വ​നി​ത​ക​ൾ അ​വ​ത​രി​പ്പി​ച്ച മെ​ഗാ തി​രു​വാ​തി​ര, ഹേ​മ ക​ലാ പ്ര​തി​ഭ​ക​ൾ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാപ്ര​ക​ട​ന​ങ്ങ​ൾ കൂ​ടാ​തെ വൈ​കു​ന്നേ​രം ആറ് മു​ത​ൽ നാ​ട​ൻ പാ​ട്ടു​ക​ളു​ടെ രാ​ജ​കു​മാ​രി പ്ര​സീ​ത ചാ​ല​ക്കു​ടി​യും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച സ്റ്റേ​ജ് ഷോ ‘​ആ​ട്ടക്ക​ളം’ എ​ന്ന നാ​ട​ൻ പാ​ട്ടു മേ​ള​വും ഉ​ണ്ടാ​രു​ന്നു.​





വ​ന്നുചേ​ർ​ന്ന എ​ല്ലാ​വ​രും രു​ചി​ക​ര​മാ​യ ഓ​ണാ​സ​ദ്യ​യും അ​ത്താ​ഴ​വും ക​ഴി​ച്ചാ​ണ് പി​രി​ഞ്ഞ​ത്. പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ഹേ​മ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.💕