അ​യ​ർ​ല​ൻ​ഡി​ൽ ഫാ. ​മാ​ത്യു ഇ​ല​വു​ങ്ക​ൽ ന​യി​ക്കു​ന്ന ധ്യാ​നം ഒ​ക്‌​ടോ​ബ​ർ 26 മു​ത​ൽ
Monday, September 30, 2024 4:57 PM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ക​ല്യാ​ൺ താ​ബോ​ർ റി​ട്രീ​റ്റ് സെ​ന്‍റ​ർ ഡ​യ​റ​ക്‌​ട​ർ ഫാ. ​മാ​ത്യു ഇ​ല​വു​ങ്ക​ൽ വി​സി ന​യി​ക്കു​ന്ന ധ്യാ​നം ഒ​ക്‌​ടോ​ബ​ർ 26 മു​ത​ൽ 28 വ​രെ ന​ട​ക്കും.

ബ്ലാ​ക്ക്റോ​ക്ക് ച​ർ​ച്ച് ഓ​ഫ് ദ ​ഗാ​ർ​ഡി​യ​ൻ ഏ​യ്ജ​ൽ​സ് ദേ​വാ​ല​യ​ത്തി​ലാ​ണ് പ​രി​പാ​ടി. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ഇ​തേ സ​മ​യ​ത്തു കു​ട്ടി​ക​ൾ​ക്കു​ള്ള ധ്യാ​ന​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

26ന് രാ​വി​ലെ 11.30 മു​ത​ൽ രാ​ത്രി 7.30 വ​രെ​യും 27ന് ​ഉ​ച്ച​യ്ക്ക് ഒ​ന്ന് മു​ത​ൽ രാ​ത്രി 7.30 വ​രെ​യും 28ന് 11.30 മു​ത​ൽ രാ​ത്രി 7.30 വ​രെ​യു​മാ​ണ് ധ്യാ​നം. കു​ട്ടി​ക​ൾ​ക്ക് ര​ണ്ടു ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ചാ​ണ് ധ്യാ​നം.


നാ​ല് മു​ത​ൽ ആ​റാം ക്ലാ​സു വ​രെയുള്ള​വ​ർ​ക്കും ഏ​ഴ് മു​ത​ൽ പ​ത്തു വ​രെ ഉ​ള്ള​വ​ർ​ക്കും വെ​വ്വേ​റെ​യാ​ണ് ധ്യാ​നം ന​ട​ക്കു​ക.

കു​ടും​ബ ന​വീ​ക​ര​ണ​ത്തി​ൽ പ​ങ്കുചേ​ർ​ന്ന് അ​നു​ഗ്ര​ഹം പ്രാ​പി​ക്കാ​ൻ ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സീ​റോമ​ല​ബാ​ർ സ​ഭ അ​യ​ർ​ല​ൻ​ഡ് നാ​ഷ​ണ​ൽ കോഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് മാ​ത്യു ഓ​ലി​യ​ക്കാ​ട്ടി​ൽ അ​റി​യി​ച്ചു.