ഓ​ണാ​ഘോ​ഷ​ത്തി​ന് ഒ​രു​ങ്ങി ഡ​ബ്ലി​ൻ ന്യൂ​കാ​സ്റ്റി​ലി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ
Friday, September 27, 2024 10:17 AM IST
റോ​ണി കു​രി​ശി​ങ്ക​ൽ​പ​റ​മ്പി​ൽ
ഡ​ബ്ലി​ൻ: ഓ​ണാ​ഘോ​ഷ​ത്തി​ന് ഒ​രു​ങ്ങി ഡ​ബ്ലി​ൻ ന്യൂ​കാ​സ്റ്റി​ലി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ. ശ​നി​യാ​ഴ്ച (സെ​പ്റ്റ​ബ​ർ 28) ഉ​ച്ച​യ്ക്ക് 12ന് ​സൗ​ത്ത് ഡ​ബ്ലി​ൻ കൗ​ണ്ടി മേ​യ​ർ ബേ​ബി പെ​രേ​പ്പാ​ട​ൻ പ​രി​പാ​ടി​ക​ൾ ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും.

തു​ട​ർ​ന്ന് വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ വി​ള​ന്പും. ന്യൂ​കാ​സ്റ്റി​ൽ മ​ല​യാ​ളി മ​ങ്ക​മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന തി​രു​വാ​തി​ര​ക​ളി​യും വ​ടം​വ​ലി മ​ത്സ​ര​വും കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ആ​ർ​ത്തു​ല്ല​സി​ക്കാ​ൻ നി​ര​വ​ധി മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും.


പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.