റോ​മി​ൽ പു​ന​രൈ​ക്യ വാ​ർ​ഷി​ക​വും വ​ച​ന വ​ർ​ഷ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി
Friday, October 4, 2024 11:15 AM IST
ജെ​ജി മാ​ന്നാ​ർ
റോം: ​മ​ല​ങ്ക​ര ക​ത്തോ​ലി​ക സ​ഭ​യു​ടെ 94-ാം പു​ന​രൈ​ക്യ വാ​ർ​ഷി​കം ഇ​റ്റ​ലി​യി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​മൂ​ഹം ആ​ഘോ​ഷി​ച്ചു. പു​ന​രൈ​ക്യ ശ​താ​ബ്ദി​ക്ക് ഒ​രു​ക്ക​മാ​യി​ട്ടു​ള്ള വ​ച​ന വ​ർ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​റ്റ​ലി​യി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക സ​മൂ​ഹ​ത്തി​ന്‍റെ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ബെ​ന​ഡി​ക്ട് കു​ര്യ​ൻ പെ​രു​മു​റ്റ​ത്ത് നി​ർ​വ​ഹി​ച്ചു.



ന​വ​വെെ​ദി​ക​ൻ ഫാ. ​അ​ഖി​ൽ തോ​ട്ട​ത്തു വി​ള​യ്ക്ക് സ്വീ​ക​ര​ണം ന​ല്കി. അ​തി​നു ശേ​ഷം ന​വ​വൈ​ദി​ക​ൻ ഇ​ട​വ​ക സ​മൂ​ഹ​ത്തി​നു വേ​ണ്ടി ആ​ഘോ​ഷ​മാ​യ വി. ​കു​ർ​ബാ​ന അ​ർ​പ്പി​ക്കു​ക​യും ചെ​യ്യ്തു. ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ട്ര​സ്റ്റി ഷെ​വ​ലി​യാ​ർ കോ​ശി പ​റ​പ്പാ​ട്ടും സെ​ക്ര​ട്ട​റി മോ​ബി​ൻ ഊ​ള​കാ​വി​ലും നേ​തൃ​ത്വം ന​ൽ​കി.