എ​ൻ​എ​സ്എ​സ് യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷം ശ​നി​യാ​ഴ്ച
Thursday, October 3, 2024 4:22 PM IST
അപ്പച്ചൻ കണ്ണഞ്ചിറ
ഈ​സ്റ്റ് ല​ണ്ട​ൻ: നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഒ​രു​മ​യു​ടെ പൊ​ന്നോ​ണം 2024' ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഈ​സ്റ്റ് ല​ണ്ട​നി​ലെ ലി​റ്റി​ൽ ഇ​ൽ​ഫോ​ർ​ഡ് സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ന​ട​ക്കും.

ശ​നി​യാ​ഴ്ച രാ​വി​ലെ 11.30 ന് ​വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യോ​ടെ ആ​ഘോ​ഷ​ത്തി​ന് തു​ട​ക്കം കു​റി​ക്കും. ശേ​ഷം ന​ട​ക്കു​ന്ന സാം​സ്കാ​രി​ക ക​ലാ​പ​രി​പാ​ടി​ക​ളി​ൽ സം​ഗീ​ത - നൃ​ത്ത ഇ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി വി​പു​ല​മാ​യ ക​ലാ​വി​രു​ന്നാ​ണൊ​രു​ക്കു​ക.

ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് ആ​മു​ഖ​മാ​യി കേ​ര​ളീ​യ ത​ന​തു ക​ലാ​രൂ​പ​ങ്ങ​ളാ​യ ക​ഥ​ക​ളി, മോ​ഹി​നി​യാ​ട്ടം എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളി​ച്ച് ഒ​രു​ക്കു​ന്ന "സ്വാ​ഗ​ത നൃ​ത്തം' അ​ര​ങ്ങേ​റും. തു​ട​ർ​ന്ന് കേ​ര​ളീ​യ സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ താ​ള​ല​യ​ശ്രു​തി​ക​ളു​ടെ പി​ന്ന​ണി​യി​ൽ അ​ര​ങ്ങേ​റു​ന്ന സം​ഗീ​താ​ർ​ച്ച​ന "പാ​ട്ടി​ന്‍റെ പാ​ലാ​ഴി" ആ​ഘോ​ഷ​ത്തി​ന് സം​ഗീ​ത സാ​ന്ദ്ര​ത പ​ക​രും.


പ്ര​ശ​സ്ത ക​ലാ​കാ​ര​നാ​യ മ​നോ​ജ് ശി​വ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ക​യും ബാ​ല​പ്ര​തി​ഭ​ക​ൾ അ​ഭി​ന​യി​ക്കു​ക​യും ചെ​യ്യു​ന്ന "ദ ​ഡ​യ​ലോ​ഗ് വി​ത്ത് ഡെ​ത്ത്' എ​ന്ന നാ​ട​കം എ​ൻ​എ​സ്എ​സ് യു​കെ​യു​ടെ പ്ലേ ​ഹൌ​സി​ന്‍റെ ബാ​ന​റി​ൽ തു​ട​ർ​ന്ന് അ​വ​ത​രി​പ്പി​ക്കും.

എ​ൻ​എ​സ്എ​സ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ് ല​ണ്ട​നി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ൽ ഗൃ​ഹാ​തു​ര അ​നു​സ്മ​ര​ണ​ങ്ങ​ൾ ഉ​ണ​ർ​ത്തു​ന്ന വി​പു​ല​വും സ​മ്പ​ന്ന​വു​മാ​യ ക​ലാ​പ​രി​പാ​ടി​ക​ളും അ​വ​ത​ര​ണ​ങ്ങ​ളും ആ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് സം​ഘ​ട​ന​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അ​റി​യി​ച്ചു.

വേ​ദി: Little Illford School, Rectory Road, London E12 6JB.