മ​ല​യാ​ളീ​സ് ഇ​ന്‍ ട്രി​യ​റി​ന്‍റെ ഓ​ണാ​ഘോ​ഷം ഇ​ന്ന്
Saturday, September 28, 2024 10:03 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ട്രി​യ​ര്‍: കാ​റ​ല്‍ മാ​ര്‍​ക്സി​ന്‍റെ ജ​ന്മ​സ്ഥ​ല​മാ​യ ജ​ര്‍​മ​നി​യി​ലെ ട്രി​യ​റി​ലെ മ​ല​യ​ളി കൂ​ട്ടാ​യ്മ​യാ​യ മ​ല​യാ​ളീ​സ് ഇ​ന്‍ ട്രി​യ​റി​ന്‍റെ ഓ​ണാ​ഘോ​ഷം ഇ​ന്ന് (സെ​പ്റ്റം​ബ​ര്‍ 28) രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കും.

ലോ​ക കേ​ര​ള​സ​ഭാ അം​ഗ​വും മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ ആ​ഘോ​ഷ​ത്തി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ട്രി​യ​റി​ലെ സെ​ന്‍റ് അ​ഗ്രി​ഷ്യ​സ് ദേ​വാ​ല​യ ഹാ​ളി​ലാ​ണ് (Sankt Agritiuskirche, Agritiusstr. 1, 54295, Trier) പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്.

ഓ​ണ​ക്ക​ളി​ക​ള്‍, വ​ടം​വ​ലി, ഓ​ണ​സ​ദ്യ, ക​ലാ​പ​രി​പാ​ടി​ക​ള്‍, ഓ​ണം ബംന്പർ, ഡി​ജെ മ്യൂ​സി​ക് തു​ട​ങ്ങി​യ ആ​ക​ര്‍​ഷ​ക​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രിക്കു​ന്ന​ത്. ആ​ഘോ​ഷ​ത്തി​ലേ​ക്ക് എല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി​സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.


ആഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ര്‍​ക്കിംഗി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​ഗ്രി​ഷ്യ​സ് (Agritius Kirche, Agritiusstrasse 1, 54295 Trier) പ​ള്ളി​യു​ടെ വ​ല​ത് ഭാ​ഗ​ത്തു​ള്ള പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യും ഇ​ട​തു​വ​ശ​ത്തു​ള്ള(ഹാ​ളി​ന് പു​റ​കി​ല്‍) പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.