അ​യ​ർ​ല​ൻ​ഡി​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വം വ​ർ​ണാ​ഭ​മാ​യി
Monday, September 30, 2024 11:34 AM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ എ​ല്ലാ മാ​സ് സെ​ന്‍റ​റു​ക​ളും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ബൈ​ബി​ൾ ക​ലോ​ത്സ​വം താ​ല​യി​ൽ ന​ട​ന്നു. ഡ​ബ്ലി​ൻ റീ​ജ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കി​ൽ​ന​മ​നാ​ഗ് ഹാ​ളി​ലാ​യി​രു​ന്നു പ​രി​പാ​ടി.

ഡ​ബ്ലി​ൻ ഓ​ക്സി​ല​റി ബി​ഷ​പ് മാ​ർ ഡൊ​നാ​ൾ റോ​ച്ചെ ബൈ​ബി​ൾ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. സീ​റോ​മ​ല​ബാ​ർ സ​ഭ അ​യ​ർ​ല​ൻ​ഡ് നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് മാ​ത്യു ഓ​ലി​യ​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫാ. ​സെ​ബാ​ൻ സെ​ബാ​സ്റ്റി​യ​ൻ വെ​ള്ള​മ​ത്ത​റ പ്ര​സം​ഗി​ച്ചു. നൃ​ത്തം, നാ​ട​കം, ക​ഥാ​പ്ര​സം​ഗം, നൃ​ത്ത​നാ​ട​കം, പാ​ട്ട്, മാ​ർ​ഗം ക​ളി തു​ട​ങ്ങി​യ വി​വി​ധ ബൈ​ബി​ള​ധി​ഷ്ഠി​ത ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു.




കു​ട്ടി​ക​ളു​ടെ​യും യു​വ​ജ​ന​ങ്ങ​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും ക​ഴി​വു​ക​ൾ പ്ര​ദ​ർ​ശി​പ്പാ​ൻ മാ​ത്ര​മ​ല്ല, എ​ല്ലാ​വ​ർ​ക്കും ഒ​രു​മി​ച്ചു കൂ​ടാ​നും സൗ​ഹൃ​ദം പ​ങ്കി​ടാ​നു​മു​ള്ള ഒ​ര​വ​സ​രം കൂ​ടി​യാ​യി ക​ലോ​ത്സ​വം.

ഈ ​അ​വ​സ​ര​ത്തി​ൽ 25-ാം വി​വാ​ഹ​വാ​ർ​ഷി​ക​മാ​ഘോ​ഷി​ക്കു​ന്ന ദ​മ്പ​തി​മാ​രെ​യും പ്ര​ത്യേ​കം ആ​ദ​രി​ച്ചു.