ബെ​ര്‍​ലി​ന്‍ - പാ​രീ​സ് അ​തി​വേ​ഗ ട്രെ​യി​ന്‍ ഡി​സം​ബ​റി​ല്‍ ആ​രം​ഭി​ക്കും
Monday, September 30, 2024 3:43 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബെ​ര്‍​ലി​ന്‍: ബെ​ര്‍​ലി​ന്‍ - പാ​രീ​സ് പ​ക​ല്‍​സ​മ​യ അ​തി​വേ​ഗ ട്രെ​യി​ന്‍ സ​ര്‍​വീ​സ് ഡി​സം​ബ​റി​ല്‍ ആ​രം​ഭി​ക്കും. എ​ട്ട് മ​ണി​ക്കൂ​ര്‍ കൊ​ണ്ട് ബെ​ര്‍​ലി​നി​ല്‍ നി​ന്ന് പാ​രീ​സി​ലേ​ക്ക് യാ​ത്ര​ചെ​യ്യാം. ബു​ണ്ട​സ് ബാ​നും ഫ്ര​ഞ്ച് എ​സ്എ​ന്‍​സി​എ​ഫും കൊ​ണ്ടു​വ​ന്ന പു​തി​യ ക​ണ​ക്ഷ​ന്‍റെ വാ​ഗ്ദാ​ന​മാ​ണി​ത്.

2023 ഡി​സം​ബ​റി​ല്‍ അ​വ​ത​രി​പ്പി​ച്ച ബെ​ര്‍​ലി​ന്‍ - പാ​രീ​സ് ഓ​വ​ര്‍​നൈ​റ്റ് ക​ണ​ക്ഷ​ന് പു​റ​മേ​യാ​ണ് പു​തി​യ സ​ർ​വീ​സ്. പാ​രീ​സി​ല്‍ നി​ന്ന് രാ​വി​ലെ 9.55ന് ​പു​റ​പ്പെ​ട്ട് ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ 2.04നും ​ബെ​ര്‍​ലി​നി​ല്‍ 6.03നും ​എ​ത്തി​ച്ചേ​രും.


മ​റ്റൊ​രു ദി​ശ​യി​ലു​ള്ള യാ​ത്ര 11.54ന് ​ബെ​ര്‍​ലി​നി​ല്‍ നി​ന്ന് പു​റ​പ്പെ​ടും. വൈ​കു​ന്നേ​രം 7.55ന് ​പാ​രീ​സി​ലെ​ത്തും. ഒ​ക്‌ടോ​ബ​ര്‍ 16ന് ​റി​സ​ര്‍​വേ​ഷ​ന്‍ ആ​രം​ഭി​ക്കും.