മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ്സ് ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി
Saturday, September 28, 2024 12:41 PM IST
മാ​ഞ്ച​സ്റ്റ​ർ സി​റ്റി: വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളു​മാ​യി മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ്സ് ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ ഫാ​മി​ലി ഓ​ണാ​ഘോ​ഷം ന​ട​ന്നു. മാ​വേ​ലി​മ​ന്ന​ന്‍റെ വ​ര​വും അ​ത്ത​പ്പൂ​ക്ക​ള​വും ആ​ഘോ​ഷ​ത്തി​ന്‍റെ മാ​റ്റു​കൂ‌​ട്ടി.



തു​ട​ർ​ന്ന് ന​ട​ന്ന മ​നോ​ഹ​ര​മാ​യ തി​രു​വാ​തി​ര​ക​ളി​യും കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​വി​ധ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളും ഏ​വ​രു​ടെ​യും മ​ന​സി​ൽ ബ​ല്യ​കാ​ല​ത്തി​ന്‍റെ ഗൃ​ഹാ​തു​ര ഓ​ർ​മ​ക​ൾ സ​മ്മാ​നി​ച്ചു. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ എ​ല്ലാ​വ​രു​ടെ​യും വ​യ​റും മ​ന​സും നി​റ​യ്ക്കു​ന്ന​താ​യി​രു​ന്നു.






തു​ട​ർ​ന്നു​ന​ട​ന്ന സ​മാ​പ​ന​യോ​ഗ​ത്തി​ൽ സ്പോ​ൺ​സ​ർ​മാ​രാ​യ എ​ഡെ​ക്സ്, കു​ട്ട​നാ​ട​ൻ രു​ചി, മ​ല​ബാ​ർ സ്റ്റോ​ർ, പി​നാ​ക്കി​ൾ ഫി​നാ​ൻ​ഷ്യ​ൽ സൊ​ല്യൂ​ഷ​ൻ​സ് ലി​മി​റ്റ​ഡ്, ലു​ലു മി​നി മാ​ർ​ട്ട് തു​ട​ങ്ങി​യ​വ​ർ​ക്ക് സം​ഘാ​ട​ക​ർ​ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.