ജ​ർ​മ​നി​യി​ൽ പ​ണ​പ്പെ​രു​പ്പം മൂ​ന്ന് വ​ർ​ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ൽ
Friday, October 4, 2024 12:36 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ പ​ണ​പ്പെ​രു​പ്പം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ് മൂ​ന്ന് വ​ർ​ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലെ​ത്തി. സെ​പ്റ്റം​ബ​റി​ൽ പ​ണ​പ്പെ​രു​പ്പം 1.6 ശ​ത​മാ​ന​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഊ​ർ​ജ്ജ വി​ല ഏ​ഴ് ശ​ത​മാ​നം കു​റ​ഞ്ഞ​ത് ഇ​തി​ന് പ്ര​ധാ​ന കാ​ര​ണ​മാ​യി. എ​ന്നാ​ൽ സേ​വ​ന​ങ്ങ​ളു​ടെ വി​ല 3.8 ശ​ത​മാ​നം വ​ർ​ധി​ച്ച​ത് ശ്ര​ദ്ധേ​യ​മാ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല 1.6 ശ​ത​മാ​നം വ​ർ​ധി​ച്ചു​വെ​ങ്കി​ലും മൊ​ത്ത​ത്തി​ലു​ള്ള പ​ണ​പ്പെ​രു​പ്പ നി​ര​ക്ക് ര​ണ്ട് ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​യി. ജ​ർ​മ​ൻ ഫെ​ഡ​റ​ൽ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഓ​ഫീ​സി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം പ​ണ​പ്പെ​രു​പ്പം സാ​വ​ധാ​ന​ത്തി​ൽ കു​റ​യു​ന്ന പ്ര​വ​ണ​ത​യി​ലാ​ണ്.


2021 ഫെ​ബ്രു​വ​രി​ക്ക് ശേ​ഷം ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കാ​ണ് ഇ​ത്. പ​ണ​പ്പെ​രു​പ്പം ഇ​നി​യും കു​റ​യു​മെ​ന്നാ​ണ് സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ജ​ർ​മ​നി​യി​ലെ പ്ര​മു​ഖ സാ​മ്പ​ത്തി​ക ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഒ​രു കൂ​ട്ടം ശ​ര​ത്കാ​ല റി​പ്പോ​ർ​ട്ടി​ൽ ഉ​പ​ഭോ​ക്തൃ വി​ല ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഈ ​വ​ർ​ഷം 2.2 ശതമാനം വ​ർ​ധി​ക്കു​മെ​ന്ന് പ്ര​വ​ചി​ക്കു​ന്നു.

അ​ടു​ത്ത വ​ർ​ഷം, വാ​ർ​ഷി​ക പ​ണ​പ്പെ​രു​പ്പം രണ്ട് ശതമാനമാ​യി കു​റ​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.