ഇ​റ്റാ​ലി​യ​ന്‍ സ്റ്റേറ്റ് എ​യ​ര്‍​ലൈ​ന്‍ ഇ​റ്റ​യെ ഏ​റ്റെ​ടു​ക്കാ​ന്‍ ലു​ഫ്താ​ന്‍​സ
Saturday, July 6, 2024 3:34 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബ​ര്‍​ലി​ന്‍: ഇ​റ്റാ​ലി​യ​ന്‍ സ്റേ​റ​റ്റ് എ​യ​ര്‍​ലൈ​നാ​യ ഇ​റ്റ​യെ (ഇ​റ്റാ​ലി​യ ട്രാ​ൻ​സ്പോ​ർ​ട്ടോ എ​യ്‌​റോ ഇ​റ്റ) ഏ​റ്റെ​ടു​ക്കാ​ന്‍ ലു​ഫ്താ​ന്‍​സ​യെ ഇ​യു ക​മ്മീ​ഷ​ന്‍ അ​നു​വ​ദി​ച്ചു. ഇ​റ്റ​യ്ക്ക് നി​ല​വി​ല്‍ 4,500 ജീ​വ​ന​ക്കാ​രു​ണ്ട്, ലു​ഫ്താ​ന്‍​സ ഗ്രൂ​പ്പി​ന് ഏ​ക​ദേ​ശം 99,000 ജീ​വ​ന​ക്കാ​രു​ണ്ട്.

ഇതോടെ, ലു​ഫ്താ​ന്‍​സ​യ്ക്ക് ലാ​ഭ​ക​ര​മാ​യ ഇ​റ്റാ​ലി​യ​ന്‍ വി​പ​ണി​യി​ലേ​ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കും. 41 ശ​ത​മാ​നം ഓ​ഹ​രി​ക​ള്‍ ആദ്യഘട്ടത്തിൽ ലു​ഫ്താ​ന്‍​സ​യ്ക്ക് ല​ഭി​ക്കുന്നത്. അ​ടു​ത്ത ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളി​ല്‍ സ​മ്പൂ​ര്‍​ണ്ണ ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​ക്കും.


നേരത്തെ, ബ്രാ​ന്‍​ഡു​ക​ള്‍ നി​ല​നി​ര്‍​ത്തി​ക്കൊ​ണ്ട് ലു​ഫ്താ​ന്‍​സ സ്വി​സ്, ഓ​സ്ട്രി​യ​ന്‍, ബ്ര​സ​ല്‍​സ് എ​യ​ര്‍​വേ​യ്സ് എ​ന്നി​വ സം​യോ​ജി​പ്പി​ച്ചി​രുന്നു.