വ്ലാ​ദി​മി​ർ പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി വി​ക്‌​ട​ര്‍ ഓ​ര്‍​ബ​ന്‍
Saturday, July 6, 2024 12:35 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബു​ഡാ​പെ​സ്റ്റ്: റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു‌​ടി​നു​മാ​യി ഹം​ഗേ​റി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി വി​ക്‌​ട​ര്‍ ഓ​ര്‍​ബ​ന്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മോ​സ്കോ​യി​ല്‍ എ​ത്തി​യ ഓ​ര്‍​ബ​ന്‍ പു​ടി​നു​മാ​യി അ​പ്ര​തീ​ക്ഷി​ത കൂ​ടി​ക്കാ​ഴ്ച​യാ​ണ് ന​ട​ത്തി​യ​ത്.

യു​ക്രെ​യ്നെ​തി​രേ റ​ഷ്യ​യു​ടെ ആ​ക്ര​മ​ണ തു​ട​രു​മ്പോ​ഴും പു​ടി​നു​മാ​യി ന​ല്ല ബ​ന്ധം തു​ട​രു​ക​യാ​ണ് ഓ​ര്‍​ബ​ന്‍. സ​മാ​ധാ​ന ദൗ​ത്യ​മെ​ന്ന നി​ല​യി​ലാ​ണ് ഓ​ര്‍​ബ​ന്‍ ഈ ​യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്.

പു​ടി​ന്‍റെ ഏ​റ്റ​വും അ​ടു​ത്ത യൂ​റോ​പ്യ​ന്‍ സ​ഖ്യ​ക​ക്ഷി നേ​താ​വാ​യാ​ണ് ഓ​ര്‍​ബ​ന്‍ അ​റി​യ​പ്പെ​ടു​ന്ന​ത്.