പ്രിൻസ് ആൻഡ്രൂവിനും ജെഫ്രി എപ്സ്റ്റിനുമെതിരേ ലൈംഗിക ആരോപണം ഉന്നയിച്ച പരാതിക്കാരി ജീവനൊടുക്കി
പി.പി. ചെറിയാൻ
Saturday, April 26, 2025 5:03 PM IST
ടെക്സസ്: അമേരിക്കയിലെ കോടീശ്വരനും കുപ്രസിദ്ധ കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റിനും ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരനുമെതിരേ ലൈംഗിക പീഡനക്കുറ്റം ആരോപിച്ച വിർജീനിയ ഗിഫ്രെ(41) ജീവനൊടുക്കി.
17 വയസുള്ളപ്പോൾ പ്രിൻസ് ആൻഡ്രൂവിനും ജെഫ്രി എപ്സ്റ്റിനും തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്ന് വിർജീനിയ ആരോപിച്ചത് വലിയ വാർത്തയായിരുന്നു.
വ്യാഴാഴ്ച വെസ്റ്റേൺ ഓസ്ട്രേലിയയിലെ ഫാമിൽ വിര്‍ജീനിയയെ മരിച്ചനിലയിൽ കണ്ടെത്തിയെന്ന് കുടുംബം പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. മൂന്ന് കുട്ടികളുടെ അമ്മയാണ്.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. യുഎസില്‍ ജനിച്ച വിര്‍ജീനിയ ഭര്‍ത്താവ് റോബര്‍ട്ടിനും മക്കള്‍ക്കും ഒപ്പം ഓസ്ട്രേലിയയിലെ നോര്‍ത്ത് പെര്‍ത്തിലാണ് താമസിച്ചിരുന്നത്.