ഫിലാഡൽഫിയയിൽ ബെെക്ക് അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം
അനശ്വരം മാംമ്പിള്ളി
Saturday, April 26, 2025 12:36 PM IST
പെൻസിൽവാനിയ: ഫിലാഡൽഫിയയിൽ താമസിക്കുന്ന തോമസ് വർഗീസിന്റെയും(ഷാജി) പരേതയായ സിൽജി തോമസിന്റെയും മകനായ ഷെയ്ൻ തോമസ് വർഗീസ്(22) ബെെക്ക് അപകടത്തിൽ മരിച്ചു.
വ്യാഴാഴ്ച ഫിലാഡൽഫിയയിലാണ് അപകടം നടന്നത്. ഫിലാഡൽഫിയയിലെ തെരുവുകളിലൂടെ സഞ്ചരിക്കുന്ന സാഹസിക ബെെക്ക് യാത്രക്കാരനായിരുന്നു ഷെയ്ൻ.
അപകടത്തെ കുറിച്ച് അന്വേഷണം നടക്കുകയാണ്. കൂടാതെ വിശദാംശങ്ങൾ ഇപ്പോഴും ലഭ്യമായിട്ടില്ല. സംസ്കാരം പിന്നീട്.