ന്യൂ​ജ​ഴ്‌​സി:​ മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് ക​മ്മി​റ്റി​യി​ൽ നി​ന്നു​ള്ള ഓ​രോ സം​ഘ​ങ്ങ​ൾ ഫെ​ബ്രു​വ​രി 16, 23, മാ​ർ​ച്ച് ര​ണ്ട് എ​ന്നീ തീ​യ​തി​ക​ളി​ൽ ന്യൂജഴ്​സി​യി​ലു​ള്ള സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ്, റെ​ഡീ​മ​ർ, സെ​ന്‍റ് പീ​റ്റേ​ഴ്‌​സ്‌, സീ​യോ​ൺ മു​ത​ലാ​യ ഇ​ട​വ​ക​ക​ൾ സ​ന്ദ​ർ​ശി​ച്ചു.

ഇ​ട​വ​ക വി​കാ​രി​മാ​രാ​യ റ​വ. അ​രു​ൺ എ​സ്. വ​ർ​ഗീ​സ്, റ​വ. ജെ​സ് എം. ​ജോ​ർ​ജ്, റ​വ. ടി.​എ​സ്. ജോ​ൺ എ​ന്നി​വ​ർ സ​ന്ദ​ർ​ശ​ക​രെ അ​താ​തു ഇ​ട​വ​ക​ക​ളി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്‌​തു.



കോ​ൺ​ഫറ​ൻ​സി​ന്‍റെ സ്ഥ​ലം, തീ​യ​തി, പ്ര​സം​ഗ​ക​ർ, കോ​ൺ​ഫ്ര​ൻ​സ് തീം, ​സു​വ​നീ​റി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ, ആ​ദ്യ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സ്പോ​ൺ​സ​ർ​ഷി​പ്പ് പാ​ക്കേ​ജിലെ ആ​ക​ർ​ഷ​ണീ​യ​മാ​യ അ​വ​സ​ര​ങ്ങ​ൾ, ഫാ​മി​ലി കോ​ൺ​ഫറൻ​സി​ൽ ഇ​ദം​പ്ര​ഥ​മ​മാ​യി ക്ര​മീ​ക​രി​ക്കു​ന്ന ഇം​ഗ്ലീ​ഷ് ട്രാ​ക്, ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ​ക്കു​ള്ള ട്രാ​ക് എ​ന്നി​വ​യെ​പ്പ​റ്റി വി​വി​ധ ക​ൺ​വീ​ന​ർ​മാ​ർ പ്ര​സ്‌​താ​വ​ന ന​ട​ത്തി.




ജൂ​ലൈ മൂന്ന് മു​ത​ൽ ആറ് വ​രെ ലോംഗ് ഐ​ല​ൻ​ഡ് മെ​ൽ​വി​ൽ മാ​രി​യ​റ്റ് ഹോ​ട്ട​ലി​ൽ വച്ച് ന​ട​ക്കു​ന്ന കോ​ൺഫറ​ൻ​സി​ലേ​ക്കു എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ക​യും ഇ​ട​വ​ക​ക​ൾ ന​ൽ​കി​യ മി​ക​ച്ച പി​ന്തു​ണ​ക്ക് ഇ​ട​വ​ക വി​കാ​രി​മാ​രോ​ടും ഇ​ട​വ​കാം​ഗ​ങ്ങ​ളോ​ടും കോ​ൺ​ഫ​റ​ൻ​സ് ടീം ​ഹൃ​ദ​യം​ഗ​മാ​യ ന​ന്ദി അ​റി​യി​ച്ചു.



തോ​മ​സ് ജേ​ക്ക​ബ് (ഷാ​ജി), ശാ​മു​വേ​ൽ കെ. ​ശാ​മു​വേ​ൽ, ചെ​റി​യാ​ൻ വ​ർ​ഗീ​സ്, ജി​ജി ടോം, ​ഡോ.​ ബെ​റ്റ്സി മാ​ത്യു, തോ​മ​സ് ഉ​മ്മ​ൻ, ഷേ​ർ​ളി തോ​മ​സ്, ഏ​ബ്ര​ഹാം ത​രി​യ​ത്, ജി​ഷു ശാ​മു​വേ​ൽ, ദി​ലീ​പ് മാ​ത്യു, തോ​മ​സ് ബി​ജേ​ഷ്, ലി​ബി​ൻ വ​ർ​ഗീ​സ്, ബീ​നാ ജോ​ൺ, റി​യാ വ​ർ​ഗീ​സ്, മേ​രി​ക്കു​ട്ടി ഏ​ബ്ര​ഹാം എ​ന്നി​വ​ർ സ​ന്ദ​ർ​ശ​ക ടീ​മു​ക​ളി​ലു​ണ്ടാ​യി​രു​ന്നു.