ഇന്ത്യൻ വംശജ മകനെ കഴുത്തറത്തു കൊന്നു
Monday, March 24, 2025 11:31 AM IST
ലോസ് ആഞ്ചലസ്: പതിനൊന്നു വയസുള്ള മകനെ കഴുത്തറത്തു കൊന്ന ഇന്ത്യൻ വംശജ അമേരിക്കയിലെ കലിഫോർണിയയിൽ അറസ്റ്റിലായി. ഭർത്താവുമായി പേർപിരിഞ്ഞ് മകന്റെ അവകാശത്തിനായി കോടതിയിൽ കേസ് നടത്തിയിരുന്ന സരിത രാമരാജു (48) ആണ് നിഷ്ഠുരകൃത്യം നടത്തിയത്.
മകനുമായി ഡിസ്നിലാൻഡിൽ മൂന്നു ദിവസത്തെ അവധിയാഘോഷിക്കൻ പോയ ഇവർ ഹോട്ടൽ റൂമിൽവച്ച് കൊലപാതകം നടത്തിയെന്നാണ് ആരോപണം. തുടർന്ന് പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.
ഇതിനിടെ സരിത ജീവനൊടുക്കാനും ശ്രമിച്ചിരുന്നു. കുട്ടിയുടെ അച്ഛൻ പ്രകാശ് രാജുവുമായി സരിത 2018ൽ വിവാഹബന്ധം വേർപെടുത്തിയിരുന്നു.