ചെങ്ങന്നൂർ അസോസിയേഷൻ ഫിലാഡൽഫിയയിൽ രൂപീകരിച്ചു
ഷിബു വർഗീസ് കൊച്ചുമഠം
Saturday, March 22, 2025 2:44 PM IST
ഫിലാഡൽഫിയ: ഫിലാഡൽഫിയയിൽ ചെങ്ങന്നൂർ അസോസിയേഷൻ രൂപീകൃതമായി. മാർച്ച് 15ന് വൈകുന്നേരം നാലിന് ക്രൂസ്ടൗണിലുള്ള മയൂര റസ്റ്ററന്റിൽ വച്ച് ഷിബു വർഗീസ് കൊച്ചുമഠത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന ആലോചനായോഗത്തിൽ ഒരു താത്കാലിക കമ്മിറ്റിക്ക് രൂപം നൽകി.
പ്രസിഡന്റ്: ജേക്കബ് ഫിലിപ്പ്, വൈസ് പ്രസിഡന്റ്: ബെന്നി മാത്യു, സെക്രട്ടറി: ഷിബു മാത്യു, ജോയിന്റ് സെക്രട്ടറി: അനിൽ ബാബു, ട്രസ്റ്റി: ജോസ് സക്കറിയ, ജോയിന്റ് ട്രസ്റ്റി: ഉമ്മൻ മത്തായി. കൺവീനഴ്സ്: ജിജു ജോർജ്, ജോർജ് തടത്തിൽ, ഏഞ്ചലിൻ മാത്യു, കൊച്ചുകോശി ഉമ്മൻ,
ഐടി കോഓർഡിനേറ്റർസ്: ജോയൽ സതീഷ്, ജോയൽ ചാക്കോ, മാത്യുസ് ടി. വർഗീസ്, ലിസ തോമസ്, ലിൻസ് തോമസ്. അഡ്വൈസറി ബോർഡ് അംഗങ്ങൾ: ഡോ. സി.സി. ജോൺ, രാജു ശങ്കരത്തിൽ.

ജൂണിൽ മീറ്റിംഗ് വിളിച്ചു ചേർത്ത് നിലവിലെ കമ്മിറ്റി വിപുലപ്പെടുത്തുവനും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുവാനും യോഗം തീരുമാനിച്ചു.
സിഎപിയുടെ ഉദ്ഘാടനം ജൂൺ 21ന് മയൂര ഹാളിൽവച്ച് നടത്തും. ഏപ്രിൽ മാസത്തിൽ അതിനുള്ള തീരുമാനങ്ങൾക്കായി കമ്മിറ്റി കൂടുന്നതാണെന്നും കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നും സംഘാടകർ അറിയിച്ചു.