വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ ബോ​ക്സിം​ഗ് ഇ​തി​ഹാ​സം ജോ​ർ​ജ് ഫോ​ർ​മാ​ൻ(76) അ​ന്ത​രി​ച്ചു. 1968ലെ ​മെ​ക്സി​ക്കോ ഒ​ളിം​പി​ക്സി​ല്‍ സ്വ​ര്‍​ണ മെ​ഡ​ല്‍ നേ​ടി​യി​ട്ടു​ണ്ട്. ര​ണ്ടു വ​ട്ടം ഹെ​വി​വെ​യ്റ്റ് ലോ​ക​ചാ​ന്പ്യ​നു​മാ​യി​രു​ന്നു.

1973ലാ​ണ് ആ​ദ്യ ഹെ​വി വെ​യ്റ്റ് ചാ​മ്പ്യ​ൻ പ​ട്ടം നേ​ടു​ന്ന​ത്. 1994ൽ 45-ാം ​വ​യ​സി​ൽ വീ​ണ്ടും ചാ​മ്പ്യ​നാ​യി. ലോ​ക ചാ​മ്പ്യ​നാ​യ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ താ​ര​മാ​യി​രു​ന്നു.

ബോ​ക്സിം​ഗ് റിം​ഗി​ൽ "ബി​ഗ് ജോ​ര്‍​ജ്' എ​ന്ന​റി​യ​പ്പെ​ട്ട ഫോ​ര്‍​മാ​ന്‍ ഹെ​വി​വെ​യ്റ്റ് ക​രി​യ​റി​ലെ 81 മ​ത്സ​ര​ങ്ങ​ളി​ല്‍ 76 എ​ണ്ണ​ത്തി​ലും ജ​യം നേ​ടി​യി​ട്ടു​ണ്ട്. തു​ട​ർ​ച്ച​യാ​യി 37 മ​ത്സ​ര​ങ്ങ​ളി​ൽ അ​ദ്ദേ​ഹം വി​ജ​യ​ക്കൊ​ടി പാ​റി​ച്ചി​ട്ടു​ണ്ട്.


ജോ​ര്‍​ജി​ന്‍റെ പ്ര​ഫ​ഷ​ണ​ല്‍ ക​രി​യ​റി​ലെ ആ​ദ്യ​തോ​ല്‍​വി 1974ല്‍ ​മു​ഹ​മ്മ​ദ് അ​ലി​ക്കെ​തി​രേ​യാ​യി​രു​ന്നു. ബോ​ക്സിം​ഗ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച മ​ത്സ​ര​ങ്ങ​ളി​ലൊ​ന്നാ​യാ​ണ് ഇ​തി​നെ വി​ല​യി​രു​ത്തു​ന്ന​ത്.

1949 ജ​നു​വ​രി 10ന് ​ടെ​ക്സ​സി​ലെ മാ​ർ​ഷ​ലി​ലാ​യി​രു​ന്നു ജ​ന​നം. 1997ൽ ​ഫോ​ർ​മാ​ൻ ബോ​ക്സിം​ഗ് റിം​ഗി​നോ​ട് വി​ട​പ​റ​ഞ്ഞു.