ഇല്ലിനോയി മലയാളി അസോസിയേഷന്റെ പ്രവർത്തനോദ്ഘാടനം ഗംഭീരമായി
സ്റ്റീഫൻ ചൊള്ളംമ്പേൽ
Tuesday, March 18, 2025 3:07 PM IST
ഷിക്കാഗോ: ഇല്ലിനോയി മലയാളി അസ്സോസിയേഷൻ 2025 - 26 വർഷത്തേ പ്രവർത്തനോദ്ഘാടനം ഷിക്കാഗോ കെസിഎസ് കമ്യൂണിറ്റി സെൻട്രറിൽ വച്ച് പ്രൗഡോജ്വലമായി നടത്തി. പ്രസിഡന്റ് ജോയി പീറ്റേർസ് ഇണ്ടിക്കുഴി അധ്യക്ഷത വഹിച്ചു.
പ്രവർത്തനോദ്ഘാടനം മോർട്ടൺ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളി വികാരി ഫാ. സിജു മുടക്കോടിൽ നിർവഹിച്ചു. പ്രമുഖ സാഹിത്യകാരനും ശാസ്ത്രജ്ഞനും സാഹിത്യ അക്കാഡമി അവാർഡ് ജേതാവുമായ എതിരൻ കതിരവൻ (ഡോ. ശ്രീധരൻ കർത്താ) മുഖ്യപ്രഭാഷണം നടത്തി.

ഫൊക്കാന എക്സികൂട്ടിവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസ്, ഫോമ റീജിയൺ വൈസ് പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടൻ, ഫൊക്കാന റീജിയണൽ വൈസ് പ്രസിഡന്റ് സന്തോഷ് നായർ, ലോക കേരള സഭാംഗം റോയി മുളകുന്നം, കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ കോഓർഡിനേറ്റർ ഷിബു പീറ്റർ വെട്ടുകല്ലേൽ,
ഇല്ലിനോയി മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റുമാരായ ജോർജ് പണിക്കർ, ഡോ. സുനേന മോൻസി ചാക്കോ, മറ്റ് അസോസിയേഷനുകളെ പ്രതിനിധീകരിച്ച് ജിതേഷ് ചുങ്കത്ത്, പീറ്റർ കുളങ്ങര തുടങ്ങിവർ ആശംസകൾ അർപ്പിച്ചു. സെക്രട്ടറി പ്രജിൽ അലക്സാണ്ടർ സ്വാഗതവും എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് സ്റ്റീഫൻ ചൊള്ളംമ്പേൽ നന്ദിയും രേഖപ്പെടുത്തി.

ചടങ്ങിന്റെ എംസിയായി ജോയിന്റ് സെക്രട്ടറി ലിൻസ് ജോസഫും ആനീസ് സണ്ണിയും സംയുക്തമായി ചേർന്ന് യോഗനടപടികൾ നിയന്ത്രിച്ചു. ജോർജ് പണിക്കരുടെ നേതൃത്വത്തിൽ സംഗീത നിശ അരങ്ങേറി. യോഗാവസാനം വിശിഷ്ടമായ വിഭവങ്ങളോടെ അത്താഴ വിരുന്നും ഒരുക്കി.