ഹൂസ്റ്റൺ വേൾഡ് മലയാളി കൗൺസിലിന് നവനേതൃത്വം
വിജയൻ ടിപി
Friday, March 21, 2025 6:05 AM IST
ഹൂസ്റ്റൺ: ആഗോള സംഘടനയായ വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൺ പ്രൊവിൻസ് ചെയർമാനായി അഡ്വ. ലാൽ അബ്രഹാമിനെയും പ്രസിഡന്റായി തോമസ് സ്റ്റീഫനെയും തെരഞ്ഞെടുത്തു.
അല്ലി ജോപ്പൻ (വൈസ് ചെയർ പേഴ്സൺ) ബിജു എബ്രഹാം ( വൈസ് പ്രസിഡന്റ് അഡ്മിൻ), സായി ഭാസ്കർ (വൈസ് പ്രസിഡന്റ് ഓർഗനൈസേഷൻ), ജോൺ വർഗീസ് (ജോയിന്റ് സെക്രട്ടറി), മാമൻ ജോർജ് (ട്രഷറർ), ചെറിയാൻ മാത്യു (ജോയിന്റ് ട്രഷറർ), ഡോ. അലോണ ജോപ്പൻ (യൂത്ത് ഫോറം) എന്നിവരാണ് മറ്റു ഭാരവാഹികൾ.
ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ, സെക്രട്ടറി ജനറൽ ദിനേശ് നായർ, ട്രഷറർ ഷാജി മാത്യു, അഡ്മിൻ വൈസ് പ്രസിഡന്റ് ജെയിംസ് കൂടൽ, വൈസ് പ്രസിഡന്റ് ഡോ. തങ്കം അരവിന്ദ്, ജോയിന്റ് ട്രഷറർ ഡോ. ഷിബു സാമുവേൽ എനിവർ പുതിയ ഭാരവാഹികളെ അഭിനന്ദിച്ചു.
ജൂലൈ 25 മുതൽ മുന്ന് ദിവസം ബാങ്കോക്കിൽ നടത്തുന്ന വേൾഡ് മലയാളി കൗൺസിലിന്റെ പതിനാലാമത് ആഗോള ദ്വിവത്സര സമ്മേളനത്തിന് ഹൂസ്റ്റൺ പ്രോവിൻസിന്റെ പിന്തുണയും സജീവ പങ്കാളിത്തവും ഉണ്ടാകണമെന്ന് സംഘടക സമിതി ചെയർമാൻ ഡോ. ബാബു സ്റ്റീഫൻ (യുഎസ്എ), അജോയ് കല്ലൻകുന്നിൽ (തായ്ലൻഡ്) ജനറൽ കൺവീനർ, സുരേന്ദ്രൻ കണ്ണാട്ട് (ഹൈദരാബാദ്) വൈസ് ചെയർമാൻ എന്നിവർ അഭ്യർഥിച്ചു.
ഡബ്ല്യുഎംസിയിൽ പുതിയ അംഗത്വം എടുക്കുന്നതിനും ബാങ്കോക്കിൽ ബൈനിയൽ കോൺഫറൻസിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷനും നിരവധി പേർ തുടക്കം കുറിച്ചു. സമ്മേളനത്തിന്റെ വിജയത്തിനായി 101 അംഗ സംഘടക സമിതി രൂപീകരിച്ചു പ്രവർത്തിച്ചു വരുന്നു.
1995ൽ അമേരിക്കയിലെ ന്യൂജഴ്സിയിൽ ടി.എൻ. ശേഷൻ, കെ.പി.പി. നമ്പ്യാർ, ഡോ. ബാബു പോൾ, ഡോ. ടി.ജി.എസ്. സുദർശൻ തുടങ്ങിയവർ ആരംഭിച്ച പ്രവാസി മലയാളികളുടെ ഈ ആഗോള പ്രസ്ഥാനം ഇന്ന് അമ്പതിലേറെ രാജ്യങ്ങളിൽ ശാഖകളുള്ള ഏറ്റവും വലിയ ആഗോള മലയാളി പ്രസ്ഥാനമാണ്.