എം.എൻ.സി. നായരുടെ പൊതുദർശനം 23ന്
Thursday, March 20, 2025 11:58 AM IST
ഷിക്കാഗോ: എം.എൻ.സി. നായരുടെ പൊതുദർശനം മാർച്ച് 23ന് നടക്കും. നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോ, നായർ സർവീസ് സൊസൈറ്റി ഓഫ് നോർത്ത് അമേരിക്ക എന്നീ സംഘടനകളുടെ പ്രസിഡന്റായിരുന്നു.
കൂടാതെ ഫൊക്കാന, കേരള അസോസിയേഷൻ ഓഫ് ഷിക്കാഗോ എന്നീ സംഘടനകളിലും പ്രവർത്തിച്ചിരുന്നു. നായർ ബിസിനസ് സിസ്റ്റംസ് എന്ന കമ്പനി സ്ഥാപിച്ചു. ആറ്റോമിക് എനർജി ആൻഡ് ആർ.സി. കോള ഉൾപ്പെടെ നിരവധി കമ്പനികളിലും അദ്ദേഹം ജോലി ചെയ്തു.
കങ്കകീ കമ്യൂണിറ്റി കോളജ്, ഗവർണേഴ്സ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ഇലിനോയി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ഉന്നത വിദ്യാഭ്യാസ മേഖലയിലും സേവനമനുഷ്ഠിച്ചു. യൂണിവേഴ്സിറ്റി ഓഫ് ഇലിനോയിൽ അല്മനൈ സർവീസസ് ഡയറക്ടറായി വിരമിച്ചു. അവിടെ നിന്ന് എക്സിക്യൂട്ടീവ് എംബിഎയും നേടി.
ഭാര്യ: രാജി, മകൾ: അപ്സര (ചാഡ്) സോറൻസെൻ, മകൻ ഉദയ, കൊച്ചുമക്കൾ: മായ, സെയ്ൻ. സഹോദരിമാർ: സരോജ, ഇന്ദിര, കുമാരി (മണി). 23ന് 1.30 മുതൽ 3.30 വരെ ഓവൻസ് ഫ്യൂണറൽ ഹോം, 101 നോർത്ത് എൽമ് സ്ട്രീറ്റ്, ഷാമ്പെയ്ൻ, IL 61820ൽ പൊതുദർശനം നടക്കും.