ന്യൂമെക്സിക്കോയിൽ വെടിവയ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു, 15 പേർക്ക് പരിക്ക്
പി.പി. ചെറിയാൻ
Monday, March 24, 2025 3:47 PM IST
ന്യൂമെക്സിക്കോ: ന്യൂമെക്സിക്കോയിലെ പാർക്കിൽ നടന്ന വെടിവയ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റു. 19 വയസുള്ള രണ്ട് യുവാക്കളും 16 വയസുള്ള ഒരാളുമാണ് മരിച്ചത്.
അനുമതിയില്ലാതെ നടന്ന കാർ ഷോയിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിലുണ്ടായ സംഘർഷമാണ് വെടിവയ്പിൽ കലാശിച്ചത്. വെടിവയ്പ് നടന്നപ്പോൾ ഏകദേശം 200 പേർ പാർക്കിലുണ്ടായിരുന്നു.
60 റൗണ്ടോളം വെടിയുതിർത്തതായി പോലീസ് പറഞ്ഞു. പരിക്കേറ്റവരിൽ ഏഴ് പേരെ ടെക്സസിലെ എൽ പാസോയിലുള്ള യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. നാലു പേരെ ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽ നിന്ന് വിട്ടയച്ചു.
ബാക്കിയുള്ളവരുടെ നില ഗുരുതരമാണെന്ന് ലാസ് ക്രൂസ് അഗ്നിശമന സേനാ മേധാവി മൈക്കൽ ഡാനിയൽസ് പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
തർക്കത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ മേയർ എറിക് എൻറിക്വസ് ദുഃഖം രേഖപ്പെടുത്തി.