ട്രംപിനെയും മസ്കിനെയും വിമർശിച്ച് സാൻഡേഴ്സും അലക്സാണ്ട്രിയ ഒകാസിയോയും
പി.പി. ചെറിയാൻ
Saturday, March 22, 2025 3:09 PM IST
വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും ശതകോടീശ്വരൻ ഇലോൺ മസ്കിനെയും രൂക്ഷമായി വിമർശിച്ച് സെനറ്റർ ബെർണി സാൻഡേഴ്സും പ്രതിനിധി അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടെസും.
നെവാഡയിൽ നടന്ന റാലിയിലാണ് ഇരുവരും രൂക്ഷവിമർശനം ഉന്നയിച്ചത്. തൊഴിലാളിവർഗത്തിന്റെ താത്പര്യങ്ങൾക്ക് പകരം സ്വന്തം താത്പര്യങ്ങൾക്കാണ് ട്രംപും മസ്കും പ്രാധാന്യം നൽകുന്നതെന്ന് അവർ ആരോപിച്ചു.
അമേരിക്കയെ ഒരു പ്രഭുവർഗ രാജ്യമാക്കി മാറ്റാൻ ട്രംപിനെയും മസ്കിനെയും അനുവദിക്കില്ലെന്നും ഇരുവരും പറഞ്ഞു.