ഹൂസ്റ്റണിൽ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
പി.പി. ചെറിയാൻ
Tuesday, March 18, 2025 3:23 PM IST
ഹൂസ്റ്റൺ: വടക്കുപടിഞ്ഞാറൻ ഹൂസ്റ്റണിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി. ക്രിസ്റ്റൻ ഷാവേസിനെ(32) ഭർത്താവ് ചാൻസ് ഷാവേസാണ് ഇരുമ്പ് കൊണ്ടുള്ള ആയുധം ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്.
വടക്കുപടിഞ്ഞാറൻ ഹൂസ്റ്റണിലെ എമ്മ ഫോറസ്റ്റ് സ്ട്രീറ്റിലെ ഗേറ്റഡ് കമ്യൂണിറ്റിയിലെ വീടിനുള്ളിൽ നിന്നാണ് ക്രിസ്റ്റനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം രണ്ടായി പിളർന്ന നിലയിൽ അന്വേഷണ ഉദ്യോഗസ്ഥർ പിന്നീട് കണ്ടെത്തി.