ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെല്ലോഷിപ്പിന് പുതിയ നേതൃത്വം
ഫിന്നി രാജു
Monday, March 24, 2025 4:24 PM IST
ഹൂസ്റ്റണ്‍: പെന്തക്കോസ്ത് ഫെല്ലോഷിപ്പിന്റെ(എച്ച്പിഎഫ്) വാർഷിക ജനറല്‍ ബോഡി മീറ്റിംഗ് ക്രിസ്ത്യൻ അസംബ്ലി ഓഫ് ഹൂസ്റ്റൺ ചർച്ചിൽ വച്ച് നടന്നു. 2025 - 2026 കാലയളവിനുള്ള ഭാരവാഹികളെ യോഗത്തിൽ തെരഞ്ഞെടുത്തു.
പ്രസിഡന്റായി പാസ്റ്റർ മാത്യു കെ. ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ഹൂസ്റ്റൺ ചർച്ച് ഓഫ് ഗോഡിലെ സീനിയർ പാസ്റ്ററാണ്. വൈസ് പ്രസിഡന്റായി പാസ്റ്റർ ബൈജു തോമസ് മാറനാഥ ഫുൾ ഗോസ്പൽ ചർച്ച് സീനിയർ പാസ്റ്ററാണ്.
സെക്രട്ടറിയായി ഡോ. സാം ചാക്കോ തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ഐപിസി ഹെബ്രോൺ ഹൂസ്റ്റൺ ചർച്ചിന്റെ ബോർഡ് അംഗമാണ്. ട്രഷററായി ജെയ്മോൻ തങ്കച്ചൻ തെരഞ്ഞെടുക്കപ്പെട്ടു. ഹൂസ്റ്റണിലെ സൗത്ത് വെസ്റ്റ് ചർച്ച് ഓഫ് ഗോഡിലെ അംഗമാണ്.
സോംഗ് കോഓർഡിനേറ്ററായി ഡാൻ ചെറിയാൻ തെരഞ്ഞെടുക്കപ്പെട്ടു. ക്രിസ്ത്യൻ അസംബ്ലി ഓഫ് ഹൂസ്റ്റൺ അംഗമാണ്. എച്ച്പിഎഫ് ക്വയറിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
മിഷൻ ആൻഡ് ചാരിറ്റി കോഓർഡിനേറ്ററായി ജോൺ മാത്യു പുനലൂർ തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം വിവിധ പ്രേക്ഷിത ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയാണ്.
മീഡിയ കോഓർഡിനേറ്ററായി ഫിന്നി രാജു തെരഞ്ഞെടുക്കപ്പെട്ടു. എച്ച്പിഎഫിന്റെ മാധ്യമ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകും.
ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള 16 സഭകളുടെ ഐക്യ കൂട്ടായ്മയാണ് എച്ച്പിഎഫ്. ഏകദിന ആത്മീയ സമ്മേളനങ്ങൾ, സെമിനാറുകൾ, വാർഷിക കൺവൻഷനുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ ഈ ഫെല്ലോഷിപ്പ് നടത്തിവരുന്നു.