യുഎസിൽ വാഹനാപകടം; തെലുങ്കാന സ്വദേശികൾ മരിച്ചു
Tuesday, March 18, 2025 10:28 AM IST
വാഷിംഗ്ടൺ ഡിസി: യുഎസിലെ ഫ്ലോറിഡയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുട്ടിയുൾപ്പടെ ഇന്ത്യക്കാരായ മൂന്നുപേർ കൊല്ലപ്പെട്ടു. തെലുങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ തെകുലപള്ളി സ്വദേശികളാണ് മരിച്ചത്.
സോഫ്റ്റ്വെയർ എഞ്ചിനിയറായ പ്രഗതി റെഡ്ഡി(35), ആറു വയസുകാരനായ മകൻ, ഭർതൃമാതാവ്(56) എന്നിവരാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന പ്രഗതിയുടെ ഭർത്താവിനും ദമ്പതികളുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞിനും അപകടത്തിൽ പരിക്കേറ്റു.