ജോൺ മടുക്കോലിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി
ശ്രീകുമാർ ഉണ്ണിത്താൻ
Saturday, March 22, 2025 2:26 PM IST
ന്യൂയോർക്ക്: ഫൊക്കാന ട്രസ്റ്റീബോർഡ് സെക്രട്ടറിയും ഗുഡ്ന്യൂസ് അമേരിക്ക പത്രത്തിന്റെ പത്രാധിപ സമതിയംഗവുമായ ബിജു കൊട്ടാരക്കരയുടെ ഭാര്യ പിതാവ് പത്തനംതിട്ട അതിരിങ്കൽ മടുക്കോലിൽ കുടുംബാംഗവുമായ ജോൺ മടുക്കോലിന്റെ(91) നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി.
ന്യൂയോർക്ക് അമിറ്റിവിൽ ന്യൂ ടെസ്റ്റ്മെന്റ് ചർച്ച്(ടിപിഎം) സഭാംഗമാണ്. ഭിലായി സ്റ്റീൽ പ്ലാന്റിലെ ഉദ്യോഗസ്ഥനായിരുന്നു. അവിടെ നിന്നും വിരമിച്ചതിനു ശേഷം കഴിഞ്ഞ 30 വർഷത്തിൽ അധികമായി ന്യൂയോർക്കിൽ സ്ഥിരതാമസമായിരുന്നു.
ഭാര്യ: പരേതയായ ശോശാമ്മ ജോൺ. മക്കൾ: ഷീല മാത്യു, ഷെർളി ബിജു, ഷിജി ജോൺ. മരുമക്കൾ: ജോസ് മാത്യു, ബിജു ഉണ്ണൂണ്ണി, ബിജു ജോൺ.
ജോൺ മടുക്കോലിന്റെ സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് ന്യൂടെസ്റ്റ്മെന്റിൽ ചർച്ചിൽ വച്ച് (79 Park Avenue, Amityville, NY 11701) നടക്കും.
ഫൊക്കാനയുടെ ജോയിന്റ് ട്രഷർ, ട്രഷർ, കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ബിജു ജോൺ ഫൊക്കാനയുടെ ഇപ്പോഴത്തെ ട്രസ്റ്റീ ബോർഡ് സെക്രട്ടറി കൂടിയാണ്.
ജോൺ മടുക്കോലിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്ക് വേണ്ടി പ്രാർഥിക്കുന്നതായി ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി, നാഷണൽ കമ്മിറ്റി, ട്രസ്റ്റീ ബോർഡ് എന്നിവർ അറിയിച്ചു.