വാ​ഷിം​ഗ്ട​ൺ ഡി​സി: സു​നി​താ വി​ല്യം​സും ക്രൂ 9 ​സം​ഘ​വും മെ​ക്സി​ക്ക​ൻ ഉ​ൾ​ക്ക​ട​ലി​ൽ ഫ്ലോ​റി​ഡ​യോ​ടു ചേ​ർ​ന്ന് സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്തു. സ്പേ​സ് എ​ക്സി​ന്‍റെ എം​വി മേ​ഗ​ൻ എ​ന്ന ക​പ്പ​ൽ പേ​ട​ക​ത്തെ ക​ട​ലി​ൽ നി​ന്ന് വീ​ണ്ടെ​ടു​ത്ത് യാ​ത്ര​ക്കാ​രെ ക​ര​യ്ക്കെ​ത്തി​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും. ഒ​ൻ​പ​ത് മാ​സ​ത്തെ ബ​ഹി​രാ​കാ​ശ വാ​സ​ത്തി​ന് ശേ​ഷ​മാ​ണ് സു​നി​താ വി​ല്യം​സും ബു​ച്ച് വി​ൽ​മോ​റും ഭൂ​മി​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​ത്.

ചൊ​വ്വാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം രാ​വി​ലെ 10:35നാ​ണ് ഫ്രീ​ഡം ഡ്രാ​ഗ​ണ്‍ പേ​ട​കം അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ നി​ന്ന് അ​ൺ​ഡോ​ക്ക് ചെ​യ്ത​ത്. നി​ക് ഹേ​ഗ്, സു​നി​ത വി​ല്യം​സ്, ബു​ച്ച് വി​ൽ​മോ​ർ, റ​ഷ്യ​ൻ കോ​സ്മ​നോ​ട്ട് അ​ല​ക്സാ​ണ്ട​ർ ഗോ‍​ർ​ബു​നോ​വ് എ​ന്നി​വ​രാ​യി​രു​ന്നു പേ​ട​ക​ത്തി​ലെ യാ​ത്ര​ക്കാ​ര്‍.


സ്റ്റാ​ർ​ലൈ​ന​ർ പ്ര​തി​സ​ന്ധി കാ​ര​ണം അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ ദൗ​ത്യ കാ​ലാ​വ​ധി നീ​ട്ടേ​ണ്ടി വ​ന്ന സു​നി​ത വി​ല്യം​സും ബു​ച്ച് വി​ൽ​മോ​റും നീ​ണ്ട ഒ​ൻ​പ​ത് മാ​സ​ത്തെ ദൗ​ത്യം ആ​വേ​ശ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യാ​ണ് ഭൂ​മി​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്.

2024 ജൂ​ണ്‍ അ​ഞ്ചി​നാ​യി​രു​ന്നു ബോ​യിം​ഗി​ന്‍റെ സ്റ്റാ​ര്‍​ലൈ​ന​ര്‍ പ​രീ​ക്ഷ​ണ പേ​ട​ക​ത്തി​ല്‍ സു​നി​ത വി​ല്യം​സും ബു​ച്ച് വി​ല്‍​മോ​റും ഐ​എ​സ്എ​സി​ലേ​ക്ക് കു​തി​ച്ച​ത്. വെ​റും എ​ട്ട് ദി​വ​സം മാ​ത്ര​മാ​യി​രു​ന്നു ദൗ​ത്യ കാ​ല​യ​ള​വ്.

എ​ന്നാ​ല്‍ സാ​ങ്കേ​തി​ക ത​ക​രാ​ര്‍ കാ​ര​ണം സ്റ്റാ​ര്‍​ലൈ​ന​റി​ല്‍ സു​നി​ത​യ്ക്കും ബു​ച്ചി​നും മ​ട​ങ്ങി​വ​രാ​നാ​യി​ല്ല. ഇ​രു​വ​രു​മി​ല്ലാ​തെ പേ​ട​ക​ത്തെ ലാ​ന്‍​ഡ് ചെ​യ്യി​ക്കു​ക​യാ​ണ് ബോ​യിം​ഗും നാ​സ​യും ചെ​യ്ത​ത്.