സിൽബു ചെറിയാൻ ഡാളസിൽ അന്തരിച്ചു
പി.പി. ചെറിയാൻ
Tuesday, March 25, 2025 12:09 PM IST
ഡാളസ്: മൈലപ്രാ അറുകാലിക്കൽ പരേതനായ ചെറിയാന്റെയും (ബേബി) - മണിയാറ്റ് കുഞ്ഞുമോളുടെയും (ഏലിയാമ്മ) മകൻ സിൽബു ചെറിയാൻ(55) ഡാളസിൽ അന്തരിച്ചു. ഡാളസ് ക്രിസ്ത്യൻ അസംബ്ലി സഭാംഗമായിരുന്നു.
ഭാര്യ: ഷീബ സിൽബു (പുനലൂർ പണ്ടകശാല വടക്കേ വീട്ടിൽ കുടുംബാഗം). മകൾ: വർഷ സിൽബു. സഹോദരങ്ങൾ: സിൽവി സാം(ഡാളസ്), സിസിൽ എബി ബേബി (കൊട്ടാരക്കര).
പൊതുദർശനവും സംസ്കാര ശുശ്രുഷയും വെള്ളിയാഴ്ച രാവിലെ ഒന്പതിന് മസ്കെറ്റിലുള്ള ഡാളസ് ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചിലും തുടർന്ന് സണ്ണിവെയ്ൽ ന്യൂഹോപ്പ് ഫ്യൂണറൽ ഗാർഡനിൽ സംസ്കാരവും നടക്കും.
സംസ്കാര ശുശ്രുഷയുടെ തത്സമയ പ്രക്ഷേപണം പ്രൊവിഷൻ ടിവിയിൽ (PROVISIONTV.IN) ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ചാക്കോ ജോർജ് (യുഎസ്എ) - 469 774 1824, ഇവാ എബി ബേബി (ഇന്ത്യ) - 94473 31348.