ഒ​ട്ടാ​വ: ഏ​പ്രി​ൽ 28ന് ​കാ​ന​ഡ​യി​ൽ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നേ​ക്കും. പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്ക് കാ​ർ​ണി ഇ​തു സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ഞാ​യ​റാ​ഴ്ച ന​ട​ത്തു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

ഇ​പ്പോ​ഴ​ത്തെ സ​ർ​ക്കാ​രി​ന് ഒ​ക്‌​ടോ​ബ​ർ വ​രെ കാ​ലാ​വ​ധി​യു​ണ്ട്. എ​ന്നാ​ൽ, അ​ടു​ത്ത​കാ​ല​ത്ത് ഭ​ര​ണ​ക​ക്ഷി​യാ​യ ലി​ബ​റ​ൽ പാ​ർ​ട്ടി​യു​ടെ ജ​ന​സ​മ്മ​തി​യി​ലു​ണ്ടാ​യ വ​ർ​ധ​ന വോ​ട്ടാ​ക്കി മാ​റ്റാ​നാ​ണ് കാ​ർ​ണി​യു​ടെ നീ​ക്കം.