ഭാര്യ ശാലിനിക്കും മകൻ ആദ്വിക്കിനുമൊപ്പം കേരളത്തിൽ ക്ഷേത്രദർശനത്തിനെത്തി നടൻ അജിത്ത് കുമാർ. പാലക്കാട് പെരുവെമ്പ് ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിലാണ് താരകുടുംബം ദർശനത്തിനെത്തിയത്.
അനുഗ്രഹപൂർണ്ണമായ ഒത്തുചേരലിന്റെ ദിവസം എന്ന കുറിപ്പോടെയാണ് ക്ഷേത്ര സന്നിധിയിൽ നിന്നുള്ള ചിത്രങ്ങൾ ശാലിനി പോസ്റ്റു ചെയ്തത്.
ഗോൾഡനും മഞ്ഞയും നിറത്തിലുള്ള ചുരിദാർ ധരിച്ചാണ് ശാലിനി എത്തിയത്. അതേസമയം പരമ്പരാഗത വേഷത്തിലായിരുന്നു അജിത്തും മകനും. പച്ചയും സ്വർണക്കരയുമുള്ള മുണ്ടും മേൽമുണ്ടുമായിരുന്നു അജിത്തിന്റെ വേഷം.
അജിത്തിന്റെ നെഞ്ചിലെ ടാറ്റൂവിലേയ്ക്കാണ് പക്ഷേ ആരാധകരുടെ ശ്രദ്ധ പോയത്. ദേവീരൂപമെന്നു തോന്നിപ്പിക്കുന്ന ഡിസൈൻ ആണ് അജിത് നെഞ്ചിൽ പച്ച കുത്തിയിരിക്കുന്നത്.
ഊട്ടുകുളങ്ങര ദേവിയുടെ രൂപമാണ് അതെന്നും അജിത്തിന്റെ കുലദേവതയാണ് ഈ ദേവിയെന്നും ഒരു ആരാധകൻ കമന്റ് ചെയ്തു. ഇതിനു മുൻപും അജിത് ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയിട്ടുണ്ട്.
Tags : Shalini Ajith Kumar