ക​ല്ല​ടി​ക്കോ​ട്‌: ഏ​റെനാ​ള​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷം ശി​രു​വാ​ണി ഡാ​മും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും ഇ​ന്നു​മു​ത​ൽ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കും. ക​ർ​ശ​ന​മായ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്ക് അ​നു​മ​തി ന​ൽ​കു​ക.

സ്വ​ന്തം വാ​ഹ​ന​ത്തി​ൽ എ​ത്തു​ന്ന​വ​ർ​ക്കുമാ​ത്ര​മാ​ണ് നി​ല​വി​ൽ പ​വേ​ശ​നം. ദി​വ​സ​വും രാവിലെ 9, ഉ​ച്ച​യ്ക്ക്‌ 12, ഉ​ച്ച​ക​ഴി​ഞ്ഞ്‌ 2.30 എ​ന്നി​ങ്ങ​നെ മൂ​ന്നു​ ഷി​ഫ്റ്റാ​യി​ട്ടാ​ണു‌ പ്ര​വേ​ശ​നം. അ​ഞ്ചു​പേ​ർ അ​ട​ങ്ങു​ന്ന യാ​ത്രാസം​ഘ​ത്തി​ന് 2000 രൂ​പ​യും ഏ​ഴു​പേ​ർ​ക്ക്‌ 3000, 12 പേ​ർ​ക്ക്‌ 5000, 17 പേ​ർ​ക്ക്‌ 6500 എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​വേ​ശ​നനി​ര​ക്കു​ക​ൾ.

മു​ൻ​കൂ​ട്ടി ബു​ക്കു​ചെ​യ്ത​വ​ർ​ക്കു മാ​ത്ര​മാ​ണ് ഇ​ന്ന​ത്തെ യാ​ത്ര. രാ​വി​ലെ ഒ​ന്പ​തി​നു മ​ണ്ണാ​ർ​ക്കാ​ട്‌ ഡി​എ​ഫ്‌​ഒ ഫ്ലാ​ഗ്‌ ഓ​ഫ്‌ ചെ​യ്യും. സ​ന്ദ​ർ​ശ​ക​ർ എ​ത്തു​ന്ന​തോ​ടെ പാ​ല​ക്ക​യ​ത്തും മാ​റ്റ​മു​ണ്ടാ​കു​മെ​ന്നും ത​ദ്ദേ​ശീ​യ​മാ​യ ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കാ​നാ​കു​മെ​ന്നു​മു​ള്ള പ്ര​തീ​ക്ഷ​യി​ലാ​ണു വ്യാ​പാ​രി​ക​ളും ക​ർ​ഷ​ക​രും.