വ​ട​ക്ക​ഞ്ചേ​രി: മ​രി​യ​ൻ തീ​ർ​ഥകേ​ന്ദ്ര​മാ​യ വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ്മാ​ത ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ലെ ജ​പ​മാ​ലാ​ച​ര​ണ​ത്തി​ന് സ​മാ​പ​ന​മാ​യി. ടൗ​ൺ ചു​റ്റി​യു​ള്ള ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​ത്തോ​ടെ​യാ​യി​രു​ന്നു സ​മാ​പ​നം. ഇ​ന്ന​ലെ വൈ​കുന്നേരം ഫൊ​റോ​ന വി​കാ​രി ഫാ.​ റെ​ജി പെ​രു​മ്പി​ള്ളി​ലി​ന്‍റെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്കു ശേ​ഷ​മാ​യി​രു​ന്നു നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്ത പ്ര​ദ​ക്ഷി​ണം ന​ട​ന്ന​ത്. തു​ട​ർ​ന്ന് മാ​താ​വിന്‍റെ ഗ്രോ​ട്ടോ​യ്ക്ക് മു​ന്നി​ൽ സ​മാ​പ​ന ആ​ശീർ​വാ​ദ​മു​ണ്ടാ​യി.

സ്നേ​ഹ​വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു. കു​ടും​ബയൂ​ണി​റ്റു​ക​ളി​ലെ ജ​പ​മാ​ല​ക്കു ശേ​ഷം കു​ടും​ബയൂ​ണി​റ്റു​ക​ളും സം​ഘ​ട​ന​ക​ളും നേ​തൃ​ത്വം ന​ൽ​കി. ദേ​വാ​ല​യ​ത്തി​ൽ പ​ത്ത് ദി​വ​സ​ത്തെ ആ​ഘോ​ഷ​മാ​യ ജ​പ​മാ​ല​യും ദി​വ്യ​ബ​ലി​യു​മു​ണ്ടാ​യി​രു​ന്നു. വി​കാ​രി ഫാ. ​റെ​ജി പെ​രു​മ്പി​ള്ളി​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ.​ റ്റി​ബി​ൻ ക​രോ​ട്ടു​പു​ള്ളു​വേ​ലി​പാ​റ​യി​ൽ, കൈ​ക്കാ​ര​ൻ​മാ​രാ​യ ജോ​സ് ചു​ക്ക​നാ​നി​യി​ൽ, ജെ​യിം​സ് പൂ​ത​ക്കു​ഴി, കു​ടും​ബ യൂ​ണി​റ്റു​ക​ൾ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ജ​പ​മാ​ല സ​മാ​പ​നം ന​ട​ന്ന​ത്.